മുംബൈയിലെ ഭാരത്​ പെട്രോളിയം പ്ലാൻറിൽ പൊട്ടിത്തറി; 43 പേർക്ക്​ പരിക്ക്​

മുംബൈ: മുംബൈയിലെ ഭാരത്​ പെട്രോളിയം പ്ലാൻറിലുണ്ടായ പൊട്ടിത്തെറിയിൽ 43 പേർക്ക്​ പരി​ക്ക്​. മഹുൽ റോഡിലെ ചേംബർ എരിയയിൽ സ്ഥിതി ചെയ്യുന്ന ഭാരത്​ പെട്രോളിയം പ്ലാൻറിൽ ഉച്ചക്ക്​ 2.45നാണ്​ സ്​ഫോടനമുണ്ടായത്​. സംഭവത്തിൽ 43 പേർക്ക്​ പരിക്കേറ്റതായി മുംബൈ ഡെപ്യൂട്ടി കമീഷണർ ഷാജി ഉമാപ്​ പറഞ്ഞു. പ്ലാറ്റിലെ കംപ്രസർ ഷെഡിലാണ്​ അപകടമുണ്ടായതെന്ന്​ കമ്പനി അധികൃതർ അറിയിച്ചു.

പരിക്കേറ്റവരിൽ 22 പേർക്ക്​ പ്രാഥമിക ചികിൽസ നൽകി വിട്ടയച്ചു. 21 പേരെ സമീപത്തെ ആശുപത്രിയിൽ ചികിൽസയിലാണ്​. ഇതിൽ ഗുരുതര പരിക്കേറ്റ ഒരാളെ ​െഎ.സി.യുവിലേക്ക് മാറ്റി​. 

ഒമ്പത്​ ഫയർ എൻജിനുകൾ, രണ്ട്​ ഫോം ടെൻഡർ, രണ്ട്​ വലിയ ടാങ്കറുകൾ എന്നിവയെത്തിയാണ്​ തീയണച്ചത്​. എച്ച്​.പി.സി.എൽ, ഭാഭ അറ്റോമിക്​ റിസേർച്ച്​ സ​​െൻറർ എന്നിവയുടെ ഫയർ എൻജിനുകളും തീയണക്കാൻ എത്തി.  

Tags:    
News Summary - Over 40 Injured as Fire Breaks Out at Bharat Petroleum Plant in Mumbai's Chembur, Explosions Heard-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.