മധ്യപ്രദേശിൽ നാലുവർഷത്തിനിടെ എസ്​.സി/എസ്​.ടി നിയ​മപ്രകാരം രജിസ്റ്റർ ചെയ്തത്​ 33,000ത്തിൽ അധികം കേസുകൾ

ഭോപാൽ: മധ്യപ്രദേശിൽ നാലുവർഷത്തിനിടെ പട്ടികജാതി-പട്ടികവർഗ (അതിക്രമം തടയൽ) നിയമ​പ്രകാരം രജിസ്റ്റർ ചെയ്തത്​ 33,000ത്തിൽ അധികം കേസുകൾ. സംസ്ഥാന സർക്കാർ അറിയിച്ചതാണ്​ ഇക്കാര്യം.

കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഈ നിയമപ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം വർധിച്ചു. കോൺഗ്രസ്​ എം.എൽ.എ ജിതു പട്​വാരിയുടെ ചോദ്യത്തിന്​ നിയമസഭയിൽ രേഖാമൂലം മറുപടി നൽകുകയായിരുന്നു നരോത്തം മി​ശ്ര.

2018 ജനുവരി മുതൽ 2021 നവംബർ വരെ എസ്​.സി/എസ്​.ടി നിയമപ്രകാരം 33,239 കേസുകൾ രജിസ്റ്റർ ചെയ്തു. 2020ൽ 9,664 ​​കേസുകളും ഈ വർഷം 9,249 കേസുകളും രജിസ്റ്റർ​ ചെയ്തതായി കണക്കുകൾ പറയുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച്​ ഏറ്റവും ഉയർന്ന നിരക്കാണിത്​.

6,852ആണ്​ 2018ൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം. 2019ൽ ഇത്​ 7,474 ​ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

എസ്​.സി/എസ്​.ടി നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകൾക്കൊപ്പം സ്​ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളെക്കുറിച്ചും ശിക്ഷാനടപടികളെക്കുറിച്ചും കോൺഗ്രസ്​ നേതാവ്​ ചോദിച്ചിരുന്നു. ഏഴുവർഷത്തിനിടെ മധ്യപ്രദേശിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിവർഷം ശരാശരി 27 ശതമാനം ശിക്ഷിക്ക​പ്പെട്ടിട്ടുണ്ടെന്ന്​ മറുപടിയിൽ മന്ത്രി പറഞ്ഞു. 

Tags:    
News Summary - Over 33000 cases filed under SC ST Atrocities Act in Madhya Pradesh in four years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.