ആറ് മാസത്തിനിടെ ഇന്ത്യയിൽ നിക്ഷേപ തട്ടിപ്പിനിരയായത് 30,000ലത്തിലധികം പേർ, നഷ്ടം1500 കോടി രൂപ

ന്യൂഡൽഹി: കഴിഞ്ഞ ആറ് മാസത്തിനിടെ ഇന്ത്യയുടെ പ്രധാന നഗരങ്ങളിൽ മുപ്പതിനായിരത്തിലധികം പേർ നിക്ഷേപ തട്ടിപ്പുകൾക്കിരയായതായി റിപ്പോർട്ട്. 1500 കോടിയിലധകം രൂപയുടെ സാമ്പത്തിക നഷ്ട്ടമുണഅടയതായി കണക്കുകൾ സൂചിപ്പിക്കുന്നു.

ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ വിഭാഗമാണ് റിപ്പോർട്ട് പുറത്തു വിട്ടത്. ബംഗളൂരു, ഡൽഹി-എൻ‌.സി.‌ആർ, ഹൈദരാബാദ് എന്നീ നഗരങ്ങളിൽ നിന്ന് തട്ടിപ്പിനിരയായവരിൽ ഏകദേശം 65 ശതമാനവും 30നും 60നും ഇടയിൽ പ്രായമുള്ളവരാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

തട്ടിപ്പിൽ ഏറ്റവും കൂടുതൽ സാമ്പത്തിക നഷ്ടം ഉണ്ടായത് ബംഗളൂരിലാണെന്ന് ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മൊത്തം നഷ്ടത്തിന്റെ നാലിലൊന്നും ഇവിടെ നിന്നാണ്. ഏറ്റവും കൂടുതൽ ആളോഹരി നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത് ഡൽഹിയിലാണ്. തട്ടിപ്പിനിരയായവർക്ക് ശരാശരി എട്ട് ലക്ഷം രൂപ വീതം നഷ്ടമുണ്ടായി. തട്ടിപ്പിനിരയായവരിൽ ഏകദേശം 2,829 പേർ 60 വയസിനു മുകളിൽ പ്രായമുള്ളവരാണ്. ജോലി ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് പ്രധാനമായും തട്ടിപ്പുകൾ നടന്നിട്ടുള്ളത്.

വിവിധ ഡിജിറ്റൽ ചാനലുകൾ വഴിയാണ് സൈബർ കുറ്റവാളികൾ തട്ടിപ്പിന് ഉപയോഗിച്ചിരിക്കുന്നത്. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളും മെസേജിങ് ആപ്പുകളുമാണ് ഇതിൽ പ്രധാനം. ടെലഗ്രാം, വാട്ട്‌സ്ആപ്പ് പോലുള്ള മെസേജിങ് എന്നീ ആപ്പുകൾ ഉപയോഗിച്ചാണ് 20 ശതമാനം കേസുകളും നടന്നിട്ടുള്ളത്. ഈ പ്ലാറ്റ്‌ഫോമുകളുടെ എൻക്രിപ്റ്റ് സ്വഭാവവും ഉപയോഗത്തിലുള്ള എളുപ്പവുമാണ് കാരണം. ലിങ്ക്ഡ്ഇൻ, എക്സ് പോലുള്ള ആപ്പുകൾ തട്ടിപ്പിനായി വളരെ അപൂർവമായി മാത്രമാണ് ഉപയോഗിക്കുന്നത്. 0.31 ശതമാനം സംഭവങ്ങൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ എന്നും റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - Over 30000 people in India fell victim to investment fraud in six months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.