മുംബൈ: മൂന്നു വർഷത്തിനുള്ളിൽ മഹാരാഷ്ട്രയിൽ ജീവനൊടുക്കിയത് 12,021 കർഷകർ. മഹാരാഷ് ട്ര നിയമസഭയിലാണ് ഈ കണക്ക് അവതരിപ്പിച്ചത്. 2015 മുതൽ 2018 വരെയുള്ള കണക്കാണിത്.
സംസ്ഥാന ദുരിതാശ്വാസ, പുനരധിവാസ മന്ത്രി സുഭാഷ് ദേശ്മുഖാണ് നിയമസഭയെ രേഖാമൂലം ഇക്കാര്യം അറിയിച്ചത്. ഇതിൽ 6,888 മരണങ്ങൾ മാത്രമാണ് സംസ്ഥാന സർക്കാർ സഹായത്തിന് അർഹതയുള്ളതെന്ന് ജില്ലാതല പരിശോധന സമിതി കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു.
6,845 കുടുംബങ്ങൾക്ക് സർക്കാർ സഹായമായ ഒരു ലക്ഷം രൂപ നൽകി. ബി.ജെ.പി -ശിവസേന സഖ്യമാണ് മഹാരാഷ്ട്ര ഭരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.