മുംബൈ: മഹാരാഷ്ട്ര കോൺഗ്രസിന്റെ ‘ചിന്തൻ ശിബിരത്തിൽ’നിന്ന് 10 പാർട്ടി എം.എൽ.എമാർ വിട്ടുനിന്നു. മുൻ മുഖ്യമന്ത്രി അശോക് ചവാൻ ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ 10 ലേറെ എം.എൽ.എമാർകൂടി പാർട്ടി വിടുമെന്ന് അഭ്യൂഹം പ്രചരിച്ചിരുന്നു.
ഇതിന് ബലംനൽകുന്നതാണ് സംഭവം. ചവാൻ പാർട്ടി വിട്ടതിന് പിന്നാലെ വിളിച്ച കോൺഗ്രസ് നിയമസഭ കക്ഷിയോഗത്തിലും ഇവർ പങ്കെടുത്തിരുന്നില്ല. ചവാന്റെ തട്ടകമായ നാന്ദഡ് ജില്ലയിൽനിന്നുള്ള മാധവ് പവാർ, മോഹൻ ഹംമ്പർദെ, ഗിതേഷ് അന്താപുർകർ, നേരത്തേ പാർട്ടിവിട്ട് അജിത് പക്ഷത്ത് ചേർന്ന മുൻമന്ത്രി സാബു സിദ്ദീഖിയുടെ മകൻ സീസാൻ സിദ്ദീഖി തുടങ്ങിയവരാണ് ശിവബിരത്തിൽനിന്ന് വിട്ടുനിന്നത്.
ഏഴ് എം.എൽ.എമാരാണ് പങ്കെടുക്കാതിരുന്നതെന്നും അവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും എം.പി.സി.സി അധ്യക്ഷൻ നാന പട്ടോലെ പറഞ്ഞു.
ലോണാവാലയിൽ നടന്ന ശിബിരത്തിൽ പാർട്ടി ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മഹാരാഷ്ട്രയുടെ ചുമതലയുള്ള പാർട്ടി പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.