ഓർഡിനൻസ് വിവാദം: ബി.ജെ.പിക്കൊപ്പം വിമർശനവുമായി ഡൽഹി കോൺഗ്രസും

ന്യൂഡൽഹി: പ്രതിപക്ഷ നേതാക്കളായ നിതീഷ് കുമാറും തേജസ്വി യാദവും പിന്തുണ നൽകിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഓർഡിനൻസ് വിവാദത്തിൽ ബി.ജെ.പിയെപ്പോലെ വിമർശിച്ച് ഡൽഹിയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ. മുൻ കേന്ദ്രമന്ത്രി അജയ് മാക്കനും മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകനും മുൻ കോൺഗ്രസ് എം.പിയുമായ സന്ദീപ് ദീക്ഷിതുമാണ് കെജ്രിവാളിനെ ഉപദേശിച്ചും ഓർഡിനൻസിനെ ന്യായീകരിച്ചും രംഗത്തുവന്നത്.

അന്തരിച്ച മുൻ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിതുമായുള്ള തന്റെ ഒരു ദിനം ഓർമിപ്പിച്ച് ട്വിറ്ററിൽ വിശദമായ കുറിപ്പിട്ട് ഉദ്യോഗസ്ഥരോട് ആദരവോടെ ഇടപഴകണമെന്നും ഡൽഹിയുടെ നേട്ടത്തിനായി അവരെ പ്രേരിപ്പിക്കണമെന്നും അജയ് മാക്കൻ കെജ്രിവാളിനെ ഉപദേശിച്ചു. ഉദ്യോഗസ്ഥരെ അസമയത്ത് വിളിപ്പിക്കുന്നതും പരുക്കൻ വാക്കുകൾ അവരോട് ഉപയോഗിക്കുന്നതും നിർമാണാത്മകമല്ലെന്നും മാക്കൻ ഓർമിപ്പിച്ചു.

ഒരു പടികൂടി കടന്ന് കെജ്‍രിവാൾ നിരന്തരം കരഞ്ഞുകൊണ്ടിരിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ സന്ദീപ് ദീക്ഷിത്, അവ്യക്തതയുള്ള വിഷയങ്ങളിൽ നിയമ നിർമാണം നടത്താമെന്ന സുപ്രീംകോടതി വിധി ആധാരമാക്കിയാണ് ഓർഡിനൻസ് എന്ന് ബി.ജെ.പിയുടെ സ്വരത്തിൽ ന്യായീകരിക്കുകയും ചെയ്തു.

Tags:    
News Summary - Ordinance Controversy: Delhi Congress criticizes BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.