പ്രതിപക്ഷ ബഹളം: ലോക്സഭയും രാജ്യസഭയും തടസപ്പെട്ടു 

ന്യൂഡൽഹി: ആന്ധ്രാ സംസ്ഥാനത്തിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടുള്ള ടി.ഡി.പി എം.പിമാരുടെ പ്രതിഷേധത്തിൽ ലോക്സഭയും രാജ്യസഭയും തടസപ്പെട്ടു. ലോക്സഭാ നടപടികൾ ആരംഭിച്ചത് മുതൽ ടി.ഡി.പി അംഗങ്ങൾ മുദ്രാവാക്യ വിളികളുമായി എഴുന്നേറ്റു. ചോദ്യോത്തരവേള നടത്താൻ സ്പീക്കർ സുമിത്ര മഹാജൻ ആവശ്യപ്പെട്ടെങ്കിലും ടി.ഡി.പി അംഗങ്ങളുടെ പ്രതിഷേധത്തിൽ സഭാ നടപടികൾ മുങ്ങിപ്പോയി. കേന്ദ്ര ബജറ്റില്‍ ആന്ധ്രയെ ഒഴിവാക്കിയതിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാർലമെന്‍റിൽ പ്രതിഷേധം തുടരുകയാണ്. 

ഇതിനിടെ, രേണുക ചൗധരിയെ അപമാനിച്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു ഖേദപ്രകടനം നടത്തണമെന്ന് കോൺഗ്രസ് അടക്കമുള്ള അംഗങ്ങൾ രാജ്യസഭയിൽ ആവശ്യപ്പെട്ടു. സമാജ്‌വാദി പാർട്ടി നേതാവ് നരേഷ് അഗർവാൾ ഇക്കാര്യം സഭയിൽ ഉന്നയിച്ചു. തുടർന്നുണ്ടായ ബഹളത്തിൽ രാജ്യസഭാ നടപടികളും താളംതെറ്റി. 

കേന്ദ്രമന്ത്രി കിരൺ റിജുജുവിനെതിരെ രേ​ണു​ക ചൗ​ധ​രി​ അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാജ്യസഭയിൽ തന്നെ മോദി പ​രി​ഹസിക്കുന്നതിന്‍റെ വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്ത കിരൺ റിജിജുവിന്‍റെ നടപടിക്കെതിരെയാണ് രേണുക സ്പീക്കർക്ക് പരാതി നൽകിയത്. കേന്ദ്രമന്ത്രി സ്ത്രീകളെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. 

മോ​ദി​യുടെ പരിഹാസത്തിനെ​തി​രെ കഴിഞ്ഞ ദിവസം കോ​ൺ​ഗ്ര​സ്​ അം​ഗ​ങ്ങ​ൾ നടത്തിയ പ്രതിഷേധത്തിൽ രാജ്യസഭാ നടപടികൾ നിർത്തിവെക്കേണ്ടി വന്നിരുന്നു.  

Tags:    
News Summary - Opposition Uproar: Lok Sabha and Rajya Sabha are Adjourned -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.