കർണാടകയിൽ ഓപറേഷൻ താമര നടപ്പിലാക്കുമെന്ന് ഈശ്വരപ്പ; 2024ന് ശേഷം രാജ്യത്ത് കോൺഗ്രസ് ഉണ്ടാകില്ല

ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ ഓപറേഷൻ താമര നടപ്പിലാക്കുമെന്ന് ബി.ജെ.പി നേതാവും കർണാടക മുൻ മന്ത്രിയുമായ കെ.എസ് ഈശ്വരപ്പ. കോൺഗ്രസിന് രാജ്യത്ത് ഭാവിയില്ലെന്നും 2024 തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് കോൺഗ്രസ് എന്ന പാർട്ടിയുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.

ബി.ജെ.പിയിലെ പകുതിയോളം എം.എൽ.എമാർ കോൺഗ്രസിലേക്ക് വരുമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. ഇതുവരെ ഒരു എം.എൽ.എ പോലും പക്ഷേ പാർട്ടിയിലേക്ക് പോയിട്ടില്ല. കോൺഗ്രസിന് കഴിയുമെങ്കിൽ ഒരു മാസത്തിനുള്ളിൽ ഒരു എം.എൽ.എയെ എങ്കിലും പാർട്ടിയിലേക്ക് കൊണ്ടുപോകൂയെന്നും ഈശ്വരപ്പ പറഞ്ഞു.

ജൂണിൽ സമാന രീതിയിൽ വിവാദപരാമർശവുമായി ഈശ്വരപ്പ രംഗത്തെത്തിയിരുന്നു. പള്ളികൾ പൊളിച്ച് ക്ഷേത്രം നിർമിക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. ഈ വർഷം ഏപ്രിലിലാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും അദ്ദേഹം തന്‍റെ രാജി പ്രഖ്യാപിച്ചത്.

Tags:    
News Summary - Operation Lotus in Karnataka? KS Eswarappa says there will be no congress party after 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.