‘ഓപറേഷൻ കാവേരി’: സു​ഡാ​നി​ൽ​ നി​ന്ന് 12മത് സംഘമെത്തി; ജിദ്ദയിലെത്തി​യത് 135 പ്ര​വാ​സി​ക​ൾ

ന്യൂ​ഡ​ൽ​ഹി: ആ​ഭ്യ​ന്ത​ര ക​ലാ​പം രൂ​ക്ഷ​മാ​യ സു​ഡാ​നി​ൽ​ നി​ന്ന് 135 പ്ര​വാ​സി​ക​ൾ കൂടി സൗദി അറേബ്യയിലെ ജിദ്ദയിലെത്തി. ‘ഓപറേഷൻ കാവേരി’യുടെ ഭാഗമായി സുഡാനിൽ നിന്നെത്തുന്ന 12മത് സംഘമാണിത്. വെള്ളിയാഴ്ച രാത്രിയോടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലെത്തിയ സംഘത്തെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ സ്വീകരിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഇതുവരെ 2100 പേരെ തിരിച്ചെത്തിച്ചെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

വെ​ള്ളി​യാ​ഴ്ച​ വൈ​കീ​ട്ടോടെ സു​ഡാ​നി​ൽ നി​ന്നു​ള്ള പ്ര​വാ​സി സം​ഘത്തെയും വഹിച്ചു കൊണ്ടുള്ള ഒ​രു വി​മാ​നം കൂ​ടി ഡ​ൽ​ഹി​യി​​ലെ​ത്തിയിരുന്നു. പ​ത്ത​നം​തി​ട്ട അ​ടൂ​ർ സ്വ​ദേ​ശി നൈ​ജ​ൽ രാ​ജു, മും​ബൈ മ​ല​യാ​ളി​യാ​യ സെ​ബാ​സ്റ്റ്യ​ൻ പോ​ൾ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഖ​ർ​ത്തൂ​മി​ൽ 2015 മു​ത​ൽ ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു നൈ​ജ​ൽ. തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ സെ​ബാ​സ്റ്റ്യ​ൻ പോ​ൾ 18 വ​ർ​ഷ​മാ​യി ഖ​ർ​ത്തൂ​മി​ൽ ഗ്രാ​ഫി​ക് ഡി​സൈ​ന​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, ‘ഓ​പ​റേ​ഷ​ൻ കാ​വേ​രി’​ക്കു​ കീ​ഴി​ൽ സു​ഡാ​നി​ൽ ​നി​ന്ന് 717 ഇ​ന്ത്യ​ക്കാ​ർ കൂ​ടി ജി​ദ്ദ​യി​ലെ​ത്തിച്ചിരുന്നു. വെ​ള്ളി​യാ​ഴ്​​ച​യും ത​ലേ​രാ​ത്രി​യി​ലു​മാ​യി മൂ​ന്നു വി​മാ​ന​ങ്ങ​ളി​ലും ഒ​രു ക​പ്പ​ലി​ലു​മാ​യാ​ണ്​ ഇ​ത്ര​യും പേ​രെ എ​ത്തി​ച്ച​ത്.​ വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​വ​രെ 1817 ഇ​ന്ത്യ​ക്കാ​രെ​യാ​ണ്​​ ജി​ദ്ദ​യി​ലെ​ത്തി​ച്ച​ത്.

ഏ​ഴു​ വി​മാ​ന​ങ്ങ​ളി​ലും മൂ​ന്നു​ ക​പ്പ​ലു​ക​ളി​ലു​മാ​യി 10​ സം​ഘ​ങ്ങ​ളാ​യാ​ണ്​​ ഇ​ത്ര​യും പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ൽ 1,360 പേ​ർ ഇ​തി​ന​കം ഇ​ന്ത്യ​യി​ലെ​ത്തി. 752 പേ​രെ ഡ​ൽ​ഹി​യി​ലും 246 പേ​രെ മും​ബൈ​യി​ലും 362 പേ​രെ ബം​ഗ​ളൂ​രു​വി​ലും വി​മാ​ന​ങ്ങ​ളി​ൽ എ​ത്തി​ച്ചു. സു​ഡാ​നി​ൽ​ നി​ന്ന്​ നാ​ട്ടി​​ലെ​ത്താ​ൻ ഇ​ന്ത്യ​ൻ മി​ഷ​നി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്​ ആ​കെ 3400 ഇ​ന്ത്യ​ക്കാ​രാ​ണ്.

Tags:    
News Summary - 'Operation Kaveri': 12th batch of 135 passengers leaves crisis-hit Sudan for Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.