ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ലൈംഗികാതിക്രമവുമായി ബന്ധപെട്ട വീഡിയോകള്‍ പ്രചരിക്കുന്നത് തടയാന്‍ വമ്പന്‍ ഓൺലെൻ കമ്പനികളോട് ഇന്ത്യയിലേക്ക് വരാന്‍ സുപ്രീം കോടതി ആവശ്യപെട്ടു. ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ്, ഗൂഗിള്‍, യാഹൂ, തുടങ്ങിയ വിദേശത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനികളോടാണ് ഏപ്രിലില്‍ ഇന്ത്യയിലെത്തി യോഗം ചേരാന്‍ സുപ്രീം കോടതി ആവശ്യപെട്ടിട്ടുള്ളത്.
പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തക സുനിത കൃഷ്ണന്റെ പരാതിയിലാണ് സുപ്രിം കോടതി നിര്‍ദേശം. 2015ല്‍ മുന്‍ ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തുവിന് സുനിത കൃഷ്ണന്‍ സമൂഹമാധ്യമങ്ങളിലൂടെ ബലാത്സംഗം, പോണോഗ്രാഫി തുടങ്ങിയ അശ്ളീല വീഡിയോകള്‍ പ്രചരിക്കുന്നതിനെതിരെ പരാതി നല്‍കിയിരുന്നു.
ബലാത്സംഗം പോണോഗ്രാഫി തുടങ്ങിയ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് വീഡിയോകള്‍ പ്രചരിക്കുന്നത് തടയാനായി എന്തുചെയ്യണം എന്നതിനെ കുറിച്ച് ചര്‍ച്ച നടത്താനാണ് പ്രമുഖ കമ്പനികളുടെ മേധാവികളോട് യോഗം ചേരണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടത്. കമ്പനികളോട് ബുധനാഴ്ച ഇന്ത്യയിലേക്ക് വരാന്‍ ആവശ്യപ്പെട്ടത്. ഇൻഫര്‍മേഷന്‍ ആന്‍റ് ടെക്‌നോളജി മന്ത്രാലയവുമായി കമ്പനികളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് ചര്‍ച്ച നടത്താനും കോടതി നിര്‍ദേശിച്ചു. ഏപ്രില്‍ 5 മുതല്‍ 20 വരെ ഐടി മന്ത്രാലയവുമായി കമ്പനികൾ മീറ്റിങ്ങ് നടത്താനാണ് കോടതി ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.