Posted On
date_range Updated On
date_range ഓൺലൈൻ ചൂതാട്ടം: ചെന്നൈയിൽ ബ്രൗസിങ് സെന്റർ ഉടമ ആത്മഹത്യ ചെയ്തു
ചെന്നൈ: ഓൺലൈൻ ചൂതാട്ടത്തിലൂടെ ലക്ഷങ്ങൾ തുലച്ചതിൽ മനംനൊന്ത് ബ്രൗസിങ് കേന്ദ്രം ഉടമ ചെന്നൈ കോയമ്പേട് സേമാത്തമൻ നഗർ ദിനേഷ് (41) വീട്ടിൽ തൂങ്ങിമരിച്ചു.
41 ലക്ഷം രൂപ കടബാധ്യതയുണ്ടെന്നും ഇത് തനിക്ക് തിരിച്ചുനൽകാനാവാത്ത അവസ്ഥയിലാണ് തീരുമാനമെന്നും ആത്മഹത്യകുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് അഞ്ചു മാസത്തിനിടെ 12 പേരാണ് ഇത്തരത്തിൽ ജീവനൊടുക്കിയതെന്നും ഓൺലൈൻ ചൂതാട്ടം നിരോധിക്കാൻ തമിഴ്നാട് സർക്കാർ നിയമം കൊണ്ടുവരണമെന്നും പാട്ടാളി മക്കൾ കക്ഷി നേതാവും മുൻ കേന്ദ്ര ആരോഗ്യമന്ത്രിയുമായ അൻപുമണി രാമദാസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.