ഒരു നേതാവിന് ഒറ്റക്ക് വെല്ലുവിളികൾ ഏറ്റെടുക്കാനാവില്ല; ഒരു രാഷ്ട്രീയപാർട്ടിക്ക് മാറ്റം കൊണ്ടു വരാനുമാവില്ലെന്ന് ഭാഗവത്

ന്യൂഡൽഹി: ഒരു നേതാവിന് ഒറ്റക്ക് രാജ്യം നേരിടുന്ന എല്ലാ വെല്ലുവിളികളേയും ഏറ്റെടുക്കാനാവില്ലെന്ന് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്. ഒരു സംഘടനക്കോ പാർട്ടിക്കോ രാജ്യത്ത് മാറ്റങ്ങൾ കൊണ്ടു വരാനുമാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഈ ചിന്തയാണ് ആർ.എസ്.എസിന്റെ അടിസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദർഭ സാഹിത്യ സംഘിന്റെ പരിപാടിയിൽ പ​ങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ആർ.എസ്.എസ് തലവന്റെ പ്രസ്താവന. സംഘ് ആശയത്തിന്റെ പ്രാഥമികമായ പാഠം ഒരു നേതാവിന് എല്ലാ വെല്ലുവിളിയും ഏറ്റെടുക്കാനാവില്ലെന്നതാണ്. വലിയൊരു നേതാവിന് ചിലപ്പോൾ ഇത് സാധിച്ചേക്കാം. ഒരു പാർട്ടിക്കോ ഒരു സംഘടനക്കോ ഒരു നേതാവിനോ മാറ്റങ്ങൾ കൊണ്ടുവരാനാവില്ല. മാറ്റമുണ്ടാവണമെങ്കിൽ സാധാരണക്കാരായ മനുഷ്യർ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

1857ലാണ് ഒന്നാം സ്വാതന്ത്ര്യ സമരം നടക്കുന്നത്. പക്ഷേ അത് ലക്ഷ്യപ്രാപ്തിയിലെത്തിയത് സാധാരണ ജനങ്ങൾ അതിന്റെ ഭാഗമായപ്പോഴാണെന്നും മോഹൻ ഭാഗവത് പറഞ്ഞു.  

Tags:    
News Summary - "One Leader Alone Cannot Tackle Problems Of India": RSS Chief Mohan Bhagwat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.