ഡൽഹിയിൽ പെയിന്റ് കടയിൽ തീപിടിത്തം; ഒരാൾ വെന്തു മരിച്ചതായി പൊലീസ്

ന്യൂഡൽഹി: തെക്ക് കിഴക്കൻ ഡൽഹിയിലെ ജയ്ത്പൂർ പ്രദേശത്തെ കടയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ വെന്തുമരിച്ചതായി പൊലീസ്​. ഇയാ​ളെ തിരിച്ചറിയാനായിട്ടില്ല. പെയിന്റ് കടയിലാണ് തീപിടിത്തമുണ്ടായതെന്ന് പൊലീസ്​ ഉദ്യോഗസ്ഥർ പറഞ്ഞു.

"കടയിൽ നിന്ന് ഒരു മൃതദേഹം കണ്ടെടുത്തു. ഇയാളുടെ ഐഡന്റിറ്റി വ്യക്​തമായിട്ടില്ല" -പൊലീസ് പറഞ്ഞു. തീ അണക്കാൻ 11 അഗ്നിശമനസേനാ യൂനിറ്റുകൾ സ്ഥലത്തെത്തിയതായി അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണവും കണ്ടെത്താനായിട്ടില്ല.

Tags:    
News Summary - one dead in fire at delhi paint shop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.