കടപ്പാട്​: Twitter

യാത്രക്കാരെ പരിഗണിക്കണം; പാകിസ്​താനോട്​ ശ്രീനഗർ-ഷാർജ വിമാനപാത അനുവദിക്കാൻ ആവശ്യപ്പെട്ട്​ ഇന്ത്യ

ന്യൂ​ഡ​ൽ​ഹി:  ശ്രീ​ന​ഗ​ർ-​ഷാ​ർ​ജ വി​മാ​ന​ത്തി​​ന്​ വ്യോ​മ​പാ​ത അനുവദിക്കണമെന്ന്​​ ഇന്ത്യ പാ​കി​സ്​​താനോട്​ ആവശ്യപ്പെട്ടു. ടിക്കറ്റ്​ ബുക്ക്​ ചെയ്​ത യാത്രക്കാരെ പരിഗണിച്ച്​ ​വ്യോ​മ​പാ​ത വി​ല​ക്കി​യ നടപടി പിൻവലിക്കണമെന്നാണ്​​ ഇന്ത്യയുടെ ആവശ്യം. 

ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​ ഷാ ​ഈ​യി​ടെ ന​ട​ത്തി​യ ജ​മ്മു-​ക​ശ്​​മീ​ർ സ​ന്ദ​ർ​ശ​ന​ത്തി​ലാണ്​ സർവീസ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തത്​. ക​ഴി​ഞ്ഞ മാ​സം 23നാ​ണ്​ ഗോ ​ഫ​സ്​​റ്റ്​ (നേ​ര​ത്തെ ഗോ ​എ​യ​ർ) ജി 8 1595 ​ശ്രീ​ന​ഗ​ർ-​ഷാ​ർ​ജ വി​മാ​ന സ​ർ​വി​സ്​ തു​ട​ങ്ങി​യ​ത്. തു​ട​ർ​ന്ന്​ 24, 26, 28 തീ​യ​തി​ക​ളി​ലും വി​മാ​നം പാ​കി​സ്​​താ​​െൻറ വ്യോ​മാ​തി​ർ​ത്തി​യി​​ലൂ​ടെ​യാ​ണ്​ പ​റ​ന്ന​ത്.

എ​ന്നാ​ൽ, ഒ​ക്​​ടോ​ബ​ർ 30 മു​ത​ൽ ഒ​രു മാ​സ​ത്തേ​ക്കാണ്​​ പാ​കി​സ്​​താ​ൻ വ്യോ​മ​പാ​ത വി​ല​ക്കി​യത്​​. സ​ർ​വി​സ്​ മു​ട​ങ്ങി​യി​ട്ടി​ല്ല. പാകിസ്താൻ വ്യോമ പാത നിഷേധിച്ചതോടെ 45 മിനിറ്റ്​ കൂടുതല്‍ പറന്ന്, ഗുജറാത്ത് വഴിയാണ് ഇപ്പോള്‍ ഗോ ഫസ്റ്റ് വിമാനം ഷാര്‍ജയിലേക്ക് സര്‍വീസ് നടത്തുന്നത്. ഇ​ത്​ ഇ​ന്ധ​ന​ച്ചെ​ല​വും ടി​ക്ക​റ്റു നി​ര​ക്കും ഉ​യ​ർ​ത്തും. എ​ങ്കി​ലും ത​ൽ​ക്കാ​ലം സ​ർ​വി​സ്​ തു​ട​രു​മെ​ന്നാ​ണ്​ ഗോ ​ഫ​സ്​​റ്റ്​ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. 

നയതന്ത്ര വഴിയിലൂടെ പ്രശ്നം പരിഹരിക്കപ്പെടും എന്ന വിശ്വാസത്തിലാണ് ഗോ ഫസ്റ്റ് എയര്‍. 

2009ൽ ​തു​ട​ങ്ങി​യ ശ്രീ​ന​ഗ​ർ-​ദു​ബൈ വി​മാ​ന സ​ർ​വി​സ്​ റൂ​ട്ടു മാ​റ്റി പോ​കേ​ണ്ടി വ​ന്ന​തി​നാ​ൽ പി​ന്നീ​ട്​ നി​ല​ച്ചു പോ​യി​രു​ന്നു. അ​ടി​സ്​​ഥാ​ന സാ​ഹ​ച​ര്യ​ങ്ങ​ൾ ന​ട​ത്താ​തെ ശ്രീ​ന​ഗ​ർ-​ഷാ​ർ​ജ വി​മാ​ന സ​ർ​വി​സി​ന്​ അ​നു​മ​തി ന​ൽ​കി​യ​ത്​ കേ​ന്ദ്ര​ത്തി​െൻറ പ​ര​സ്യ​പ്ര​ചാ​ര​ണ ത​ട്ടി​പ്പു മാ​ത്ര​മാ​യി​രു​ന്നു​വെ​ന്ന്​ പി.​ഡി.​പി നേ​താ​വും മു​ൻ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ മ​ഹ്​​ബൂ​ബ മു​ഫ്​​തി കു​റ്റ​പ്പെ​ടു​ത്തി. നി​ർ​ഭാ​ഗ്യ​ക​ര​മാ​യെ​ന്ന്​ നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സ്​ നേ​താ​വും മു​ൻ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഉ​മ​ർ അ​ബ്​​ദു​ല്ല​യും പ്ര​തി​ക​രി​ച്ചു.

സാ​​ങ്കേ​തി​ക വി​വ​ര​ങ്ങ​ളു​ടെ പോ​രാ​യ്​​മ​യാ​ണ്​ വി​മാ​ന വി​ല​ക്കി​നു കാ​ര​ണ​മെ​ന്ന്​ പാ​ക്​ വി​ദേ​ശ​കാ​ര്യ വ​ക്​​താ​വ്​ ആ​സിം ഇ​ഫ്​​തി​ഖാ​ർ അ​ഹ്​​മ​ദ്​ പ​റ​ഞ്ഞു. ക​ശ്​​മീ​ർ പ്ര​ശ്​​നം യു.​എ​ൻ ര​ക്ഷാ​സ​മി​തി മു​മ്പാ​കെ പ​രി​ഹ​രി​ക്കാ​ത്ത വി​ഷ​യ​മാ​യി തു​ട​രു​ന്ന​തും കാ​ര​ണ​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

Tags:    
News Summary - on public interest India asks Pakistan to grant airspace access to Srinagar-Sharjah flight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.