ന്യൂഡൽഹി: അഴിമതി ആരോപണങ്ങളെ തുടർന്ന് ഇംപീച്ച്‌മെന്റ് നടപടികൾ പുരോഗമിക്കുന്നതിനിടെ അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു. കഴിഞ്ഞ വർഷം യശ്വന്ത് വർമ്മയുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ നിന്ന് വൻതോതിൽ പണം കണ്ടെത്തിയിരുന്നു. പെട്ടന്നുള്ള തീരുമാനത്തിന് കാരണവും പരാമർശിക്കാതെയാണ് വർമ്മ രാഷ്ട്രപതി ദ്രൗപതി മുർമുവിന് രാജി കത്ത് നൽകിയത്. വെള്ളിയാഴ്ചയാണ് വർമ രാജി കത്ത് സമർപ്പിച്ചത്.
ഡൽഹി ഹൈക്കോടതിയിൽ ജഡ്ജിയായിരിക്കെ ജസ്റ്റിസ് യശ്വന്ത് വർമയുടെ ഡൽഹിയിലെ ഔദ്യോഗിക വീട്ടിൽ നിന്നായിരുന്നു കെട്ടുകണക്കിന് പണം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. 1925 മാർച്ച് 14നാണ് ജഡ്ജിയുടെ ഔദ്യോഗിക വസതിയിൽ സർവന്‍റ്സ് ക്വാട്ടേഴ്സിന് സമീപം സറ്റോർ റൂമിലായിരുന്നു നോട്ടുകെട്ടുകൾ കത്തിക്കരിഞ്ഞ നലയിൽ കണ്ടെത്തിയത്.
ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരായ ഇംപീച്ച്മെന്റ് നടപടികൾക്ക് മുന്നോടിയായി ലോക്സഭാ സ്പീക്കർ ഓം ബിർള അന്വേഷണ സമിതിയെ നിയമിച്ചിരുന്നു. സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് യശ്വന്ത് വർമയുടെ രാജി. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും രാജിക്കത്തിന്റെ പകർപ്പ് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. ഇംപീച്ച്മെന്റ് നടപടിയിൽ നിന്ന് ഒഴിവാകുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിൽ ഒരു നീക്കം യശ്വന്ത് വർമ്മയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.