പട്ന: ബിഹാറിലെ അരാരിയയിൽ തിരക്കേറിയ മാർക്കറ്റിൽ പട്ടാപ്പകൽ 42 കാരനെ തലയറുത്ത് കൊന്നു. പ്രകോപിതരായ ജനക്കൂട്ടം പ്രതിയെ പിന്തുടർന്ന് മർദ്ദിക്കുകയും ആയാൾ ആശുപത്രിയിൽവെച്ച് മരണത്തിന് കീഴടങ്ങുകയും ചെയ്തു. വ്യാഴാഴ്ചയാണ് സംഭവം. മാർക്കറ്റിൽ വിൽപ്പന നടത്തുന്ന സ്ഥലവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്. നബി ഹുസൈൻ എന്ന അലി ഹുസൈൻ(42), രവി ചൗഹാൻ (30) എന്നിവരാണ് മരിച്ചത്.
അരാരിയ മാർക്കറ്റിൽ കടലമാവ് വിൽപ്പനക്കാരനായ രവി ചൗഹാന്‍റെ മരവണ്ടിക്ക് സമീപം ഹുസൈൻ തന്‍റെ വാൻ പാർക്ക് ചെയ്തു. തുടര്‍ന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമായി. നിമിഷങ്ങൾക്കകം ചൗഹാൻ മൂർച്ചയുള്ള കത്തിയെടുത്ത് ഹുസൈനെ തുടരെതുടരെ വെട്ടുകയും പൊതുജനങ്ങളുടെ മുന്നിൽ വെച്ച് തലയറുത്ത് കൊല്ലുകയും ചെയ്തു. വെട്ടിമാറ്റിയ തലയുമായി കുറച്ചു ദൂരം നടന്ന ചൗഹാൻ അത് വഴിയിൽ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. ആദ്യം ഞെട്ടലോടെ നോക്കിനിന്ന് ജനം പിന്നീട് ചൗഹാനെ പിന്തുടർന്ന് കീഴടക്കി. പൊലീസ് എത്താൻ വൈകിയതോടെ ജനക്കൂട്ടം പ്രതിയെ മർദ്ദിച്ചു. പൊലീസെത്തി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചൗഹാന്‍റെ ജീവൻ രക്ഷിക്കാനായില്ല.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പ്രദേശത്ത് പൊലീസ് ജാഗ്രത പാലിക്കുന്നുണ്ടെന്നും അരാരിയ എസ്.പി ജിതേന്ദ്ര കുമാർ പറഞ്ഞു. കിംവദന്തികൾക്ക് ചെവികൊടുക്കരുതെ“സംഭവത്തിൽ രണ്ട് വ്യത്യസ്ത സമുദായങ്ങൾ ഉൾപ്പെട്ടതിനാൽ, വിഷയം ഗുരുതരമാണ്,” മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ പേര് വെളിപ്പെടുത്താൻ അഭ്യർത്ഥിച്ചുകൊണ്ട് പറഞ്ഞു.ന്നും സംയമനം പാലിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർഥിച്ചു.
തുടർന്ന് അരാരിയിൽ വ്യാപാരികൾ കടകൾ അടച്ചിട്ടു. ആൾക്കൂട്ട ആക്രമണത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിയാൻ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. നിയമം കൈയിലെടുത്ത് ചൗഹാനെ മർദിച്ചതായി ആരോപിക്കപ്പെടുന്ന ആളുകളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. "നിയമം കൈയിലെടുക്കാൻ ആർക്കും അധികാരമില്ല. ഇതിൽ ഉൾപ്പെട്ടവർക്കെതിരെ നിയമനടപടി സ്വീകരിക്കും," ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മരിച്ച രണ്ട് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനയച്ചു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
സംഭവത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. "ഒരു മനുഷ്യൻ മാർക്കറ്റിന്റെ നടുവിൽ മറ്റൊരാളുടെ കഴുത്ത് പരസ്യമായി അറുത്തു, നൂറുകണക്കിന് ആളുകളുടെ ഇടയിൽ തന്റെ വെട്ടിമാറ്റിയ തലയുമായി ചുറ്റിനടന്നു. പിന്നീട്, മരിച്ചയാളുടെ കുടുംബം കൊലയാളിയെ കൊലപ്പെടുത്തി," ആർജെഡി നേതാവ് ആരോപിച്ചു. സംഭവം ബീഹാറിലെ ക്രമസമാധാന നിലയുടെ തകർച്ചയെയാണ് കാണിക്കുന്നത്. ഭരണകക്ഷി നേതാക്കൾ 'മുഖ്യമന്ത്രി സ്ഥാനത്തിനായി മ്യൂസിക് ചെയർ നടത്തുമ്പോൾ ബീഹാറിൽ കൊള്ള, കൊലപാതകം, ബലാത്സംഗം തുടങ്ങിയ സംഭവങ്ങൾ വർദ്ധിച്ചുവരികയാണെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.