Posted On
date_range Updated On
date_range മുൻ കേന്ദ്രമന്ത്രി അബു ഹസീം ഖാൻ ചൗധരി അന്തരിച്ചു
കൊൽക്കത്ത: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ അബു ഹസീം ഖാൻ ചൗധരി അന്തരിച്ചു. 89 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പശ്ചിമ ബംഗാളിലെ മാൾഡയിലായിരുന്നു അന്ത്യം. ഭാര്യയും മകനുമുണ്ട്. മാൾഡ ദക്ഷിൺ എം.പി ഇഷ ഖാൻ ചൗധരിയാണ് മകൻ. പതിറ്റാണ്ടുകളോളം മാൾഡ ജില്ലയിലെ കോൺഗ്രസിന്റെ മുഖമായിരുന്ന ദാലു എന്ന അബു ഹസീം ഖാൻ ചൗധരി മേഖലയിൽ പാർട്ടിക്ക് വേരോട്ടം നൽകുന്നതിൽ മുഖ്യ പങ്കുവഹിച്ച നേതാവാണ്.
മൻമോഹൻ സിങ് നയിച്ച യു.പി.എ സർക്കാറിൽ ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രിയായിരുന്നു. 1996 മുതൽ 2006 വരെ കാലിയചക് മണ്ഡലത്തിന്റെ എം.എൽ.എയായിരുന്നു. 2009 മുതൽ തുടർച്ചയായി മൂന്നുതവണ മാൾഡ ദക്ഷിണിൽനിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഖബറടക്കം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.