കലാഹണ്ടി(ഒഡിഷ): കഴിഞ്ഞ വർഷമായിരുന്നു മാജി എന്ന ഒഡീഷയിലെ ആദിവാസി മധ്യവയസ്കൻ സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. വാഹനം വിളിക്കാൻ പണമില്ലാത്തതിനാൽ ഭാര്യയുടെ മൃതശരീരവുമേന്തി നടക്കുന്ന മാജിയുടെ സങ്കടകരമായ വീഡിയോ ആരോ പകർത്തി പങ്ക് വെച്ചതോടെ രാജ്യത്തിനകത്തും പുറത്തുമുള്ളവർ ഒഡീഷക്കാരെൻറ അവസ്ഥയിൽ സങ്കടം രേഖപ്പെടുത്തി രംഗത്ത് വന്നിരുന്നു.
എന്നാൽ മാജിയിപ്പോൾ പഴയ മാജിയല്ല. സ്വന്തമായി പുതിയ വീടും ബൈക്കും എന്തിനേറെ പുതിയ സഹധർമിണിയുമൊക്കെയായി പുതു ജീവിതം തുടങ്ങാനെരുങ്ങുകയാണ് അയാൾ.
മാജിയുടെ കഥ, പത്രങ്ങളും ദൃശ്യ മാധ്യമങ്ങളും തലക്കെട്ടാക്കിയതോടെ പ്രധാൻമന്ത്രി ഗ്രാമീൺ യോജനയുടെ ഭാഗമായി മാജിക്കും കുടുംബത്തിനും േവണ്ടി പുതിയ വീടിെൻറ നിർമാണം പുരോഗമിക്കുകയാണ്. ഭുവനേശ്വറിലെ സ്കൂളിൽ മാജിയുടെ മൂന്ന് പെൺമക്കൾക്കും സൗജന്യ വിദ്യാഭ്യാസവും അനുവദിച്ചു.
രാജ്യത്തിന് പുറത്ത് നിന്ന് പോലും സഹായത്തിെൻറ കരങ്ങൾ നീണ്ടു. ബഹ്റൈൻ പ്രധാനമന്ത്രി ഖലീഫ് ബിൻ സൽമാൻ ഖലീഫ ഒമ്പത് ലക്ഷം രൂപയാണ് മാജിക്ക് സഹായമായി നൽകിയത്. സ്വന്തമായി ബാങ്ക് അക്കൗണ്ടില്ലാതിരുന്ന മാജിക്കിന്ന് ഫിക്സഡ് ഹെേപാസിറ്റ് വരെയുണ്ട്. 65000 രൂപ മുഴുവനായി നൽകിയാണ് മാജി ഹോണ്ടയുടെ പുതിയ ബൈക്ക് വാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.