ഭുവനേശ്വർ: സംരക്ഷണ മതിൽ നിർമിക്കുന്നതിലെ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമ പ്രവർത്തകനായ ബിജയ് പ്രധാന് മർദനമേറ്റു. ഒഡിഷയിലെ ബോലാൻഗിർ ഗ്രാമത്തിലാണ് സംഭവം.
പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ നാലുപേർ ബിജയിനെ കെട്ടിയിട്ട് മർദിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനിടെ പ്രതികൾ അദ്ദേഹത്തിൻറെ മൊബൈൽ ഫോണും മൈക്രോഫോണും ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തു. അഭിനാശ് ദലായ്, ആദിത്യ ജെന, ഗുമാര നായക്, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് പ്രതികൾ.
അക്രമത്തിൽ സംരക്ഷണ ഭിത്തി നിർമിക്കുന്ന കരാറുകാരന്‍റെ പങ്ക് അന്വേഷിച്ചു വരികയാണെന്നും, പങ്കുണ്ടെന്ന് തെളിഞ്ഞാൽ അറസ്റ്റ് ചെയ്യുമെന്നും സീനിയർ പൊലീസ് ഓഫീസർ അഭിലാഷ്.ജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.