20 ലക്ഷം രൂപ ബാഗിൽ നിറച്ച് അയൽവാസിയുടെ ടെറസിലേക്കെറിഞ്ഞു, പിന്നെ സംഭവിച്ചത്..

ഭുവേശ്വർ: ഒഡീഷയില്‍ 20 ലക്ഷമടങ്ങിയ ബാഗ് അയല്‍വാസിയുടെ ടെറസിലേക്ക് വലിച്ചെറിഞ്ഞ് സര്‍ക്കാര്‍ എന്‍ജിനീയര്‍. ഒഡീഷയിലെ പൊലീസ് ഹൗസിങ് ആൻഡ് വെൽഫെയർ കോർപറേഷന്‍റെ ഡെപ്യൂട്ടി മാനേജർ പ്രതാപ് കുമാർ സമൽ ആണ് പണം നിറച്ച ബാഗ് സ്വന്തം എറിഞ്ഞത്.

വിജിലൻസ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയതോടെ കണക്കിൽ പെടാത്ത പണം എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രാന്തനായ പ്രതാപ് കുമാർ രക്ഷപ്പെടാനായി പണം ബാഗിൽ നിറച്ച് അയൽപക്കത്തെ ടെറസിലേക്ക് എറിയുകയായിരുന്നു. എന്നാൽ വിജിലൻസിന്‍റെ കണ്ണിൽ പൊടിയിടാൻ പ്രതാപ് കുമാറിന് കഴിഞ്ഞില്ല. ഈ പണം വിജിലൻസ് പിടിച്ചെടുത്തു. ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ അനധികൃതമായി സൂക്ഷിച്ച 18 ലക്ഷം രൂപയും കണ്ടെത്തി.

പ്രതാപ് കുമാർ സമലിന്റെ അനധികൃത സ്വത്തിനെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്നാണ് വിജിലൻസ് റെയ്ഡിനെത്തിയത്. ഭുവനേശ്വറിലെയും ഭദ്രാക്കിലെയും 10 വ്യത്യസ്ത സ്ഥലങ്ങളിലായിരുന്നു റെയ്ഡ് നടത്തിയത്. ഇയാളുടേയും ഭാര്യയുടേയും പേരിലുളള 38.12 ലക്ഷം രൂപയും പിടച്ചെടുത്തിട്ടുണ്ട്. 3.89 കോടി വിലമതിക്കുന്നതാണ് പ്രതാപ് കുമാറിന്റെ ഭുവനേശ്വറിലുളള കെട്ടിടം. റെയ്ഡ് പുരോഗമിക്കുന്നതിനാൽ അനധികൃത സ്വത്തുവകകളുടെ മൂല്യനിർണയം പൂർത്തിയായിട്ടില്ലെന്ന് വിജിലൻസ് അറിയിച്ചു.

Tags:    
News Summary - Odisha govt engineer throws bag of cash to neighbour’s terrace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.