അതിർത്തികൾ സംരക്ഷിക്കാനുള്ള നമ്മുടെ ദൃഢനിശ്​ചയത്തിൽ ആർക്കും സംശയം വേണ്ട -രാജ്​നാഥ്​ സിങ്​

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ രാജ്യസഭയിൽ പ്രസ്​താവന നടത്തി കേന്ദ്രപ്ര​തിരോധ മന്ത്രി രാജ്​നാഥ്​ സിങ്​. പ്രശ്​നം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന്​ രാജ്​നാഥ് സിങ്​​ പറഞ്ഞു. കാലങ്ങളായി നില നിന്നിരുന്ന അതിർത്തി അംഗീകരിക്കാൻ ചൈന തയാറാവുന്നില്ലെന്നും ഇതാണ്​ നിലവിലെ പ്രശ്​നങ്ങൾക്ക്​ കാരണമെന്നും രാജ്​നാഥ്​ വ്യക്​തമാക്കി.

ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറുകൾ ലംഘിക്കുന്നതാണ്​ ചൈനയുടെ നടപടികൾ. 1993,96 വർഷങ്ങളിലെ ഉടമ്പടികൾ ചൈന ലംഘിച്ചു. യഥാർഥ നിയന്ത്രണ രേഖയെ അടിസ്ഥാനമാക്കി അതിർത്തിയിൽ സമാധാനമുണ്ടാക്കാനാണ്​ ഇന്ത്യയുടെ ശ്രമമെന്നും അദ്ദേഹം രാജ്യസഭയെ അറിയിച്ചു.

അരുണാചലിലെ ഇന്ത്യയുടെ 90,000 സ്വകയർ കിലോമീറ്റർ സ്ഥലത്തിലാണ്​ ചൈന അവകാശവാദം ഉന്നയിക്കുന്നത്​. യഥാർഥ നിയന്ത്രണരേഖയിൽ സൈന്യത്തെ വിന്യസിക്കാനുള്ള ചൈനീസ്​ തീരുമാനം നിലവിലുള്ള ഉടമ്പടികൾക്ക്​ എതിരാണെന്നും രാജ്​നാഥ്​ സിങ്​ പറഞ്ഞു.

ഗൽവാനിൽ വീരമൃതു വരിച്ച സൈനികരെ അനുസ്​മരിച്ചാണ്​ രാജ്​നാഥ്​ രാജ്യസഭയിലെ പ്രസംഗം തുടങ്ങിയത്​. ​കേണൽ സന്തോഷ്​ ബാബു ഉൾപ്പടെ 20 സൈനികർ ഗാൽവാൻ താഴ്​വരയിൽ വീരമൃതു വരിച്ചത്​ ഇന്ത്യയുടെ ഭൂപ്രദേശം സംരക്ഷിക്കുന്നതിനാണെന്ന്​ രാജ്​നാഥ്​ സിങ്​ അനുസ്​മരിച്ചു.

Tags:    
News Summary - Observing LAC Basis for Peace, Tranquility in Border Areas, Rajnath Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.