ന്യാ​​യ് പദ്ധതി: പണം നൽകുക കുടുംബനാഥയുടെ അക്കൗണ്ടിൽ

ന്യൂഡൽഹി: ന​​യു​​തം ആ​​യ്​ യോ​​ജ​​ന (ന്യാ​​യ്) പദ്ധതിയിൽ പാവങ്ങൾക്കുള്ള മിനിമം വേതനത്തിനുള്ള പണം കുടുംബനാഥ യുടെ അക്കൗണ്ടിലായിരിക്കും നൽകുകയെന്ന് കോൺഗ്രസ്. കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല വാർത്താസമ്മേളനത്തിലാണ് പദ ്ധതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടത്.

ന്യാ​​യ് പദ്ധതി സ്ത്രീ കേന്ദ്രീകൃതമായിരിക്കും. മിനിമം വേതന പദ്ധ തി വരുന്നത് കൊണ്ട് മറ്റൊരു പദ്ധതിയും റദ്ദാക്കില്ല. സബ്സിഡികൾ വെട്ടിക്കുറക്കില്ലെന്നും സുർജേവാല വ്യക്തമാക്ക ി.

പാവപ്പെട്ടവർക്ക് വേണ്ടിയുള്ള മിനിമം വേതനം പദ്ധതിയെ കേന്ദ്രമന്ത്രിമാർ എതിർക്കുന്നു. ഇവർക്ക് ഒപ്പമാണോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് വ്യക്തമാക്കണമെന്നും സുർജേവാല ആവശ്യപ്പെട്ടു.

വോട്ടർമാരെ കബളിപ്പിക്കാനുള്ള പദ്ധതിയാണ് കോൺഗ്രസ് പ്രഖ്യാപിച്ചതെന്നാണ് ബി.ജെ.പി ആരോപണം. എന്നാൽ, 15 ലക്ഷം രൂപ ജനങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുമെന്ന വാഗ്ദാനം എവിടെ നടപ്പായെന്നും കോൺഗ്രസ് തിരിച്ചടിക്കുന്നു.

ഒ​​രു കു​​ടും​​ബ​​ത്തിന്‍റെ പ്ര​​തി​​മാ​​സ ​​വ​​രു​​മാ​​നം 12,000 രൂ​​പ​​യി​​ൽ കു​​റ​​യു​​ന്നി​​ല്ലെ​​ന്ന്​ ഉ​​റ​​പ്പാ​​ക്കു​​ന്നതാണ് ന​​യു​​തം ആ​​യ്​ യോ​​ജ​​ന (ന്യാ​​യ്) പദ്ധതി. കു​​ടും​​ബ​​ത്തിന്‍റെ അ​​ധ്വാ​​ന​​ശേ​​ഷി​​യി​​ൽ​​ നി​​ന്നു​​ള്ള വ​​രു​​മാ​​നം അ​​ത്ര​​ത്തോ​​ള​​മി​​ല്ലെ​​ങ്കി​​ൽ ബാ​​ക്കി തു​​ക സ​​ർ​​ക്കാ​​ർ സ​​ഹാ​​യ​​മാ​​യി ബാ​​ങ്ക്​ അ​​ക്കൗ​​ണ്ടി​​ലേ​​ക്ക്​ ന​​ൽ​​കും.

വ​​രു​​മാ​​ന​​ത്തി​​ന്​ അ​​നു​​സൃ​​ത​​മാ​​യി ഒാ​​രോ കു​​ടും​​ബ​​ത്തി​​നും ന​​ൽ​​കു​​ന്ന തു​​ക വ്യ​​ത്യ​​സ്​​​തം. പ​​ര​​മാ​​വ​​ധി 6,000 രൂ​​പ.

Tags:    
News Summary - nyay scheme congress Manifesto Rahul Gandhi -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.