നഴ്​സിന്​ കോവിഡ്​; ഡൽഹി ഹിന്ദു റാവു ആശുപത്രി അടച്ചിട്ടു

ന്യൂഡൽഹി: വടക്കൻ ഡൽഹി മുനിസിപ്പൽ കോർപറേഷന്​ കീഴിൽ പ്രവർത്തിക്കുന്ന ഹിന്ദു റാവു ആശുപത്രിയിലെ നഴ്​സിന്​ കോവ ിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ ആശുപത്രി അടച്ചിട്ടു. ശനിയാഴ്​ചയാണ്​ നഴ്​സിന്​ കോവിഡ്​ കണ്ടെത്തിയത്​. ഇതേത ുടർന്ന്​ അണുനശീകരണ പ്രവർത്തനങ്ങൾക്കായാണ്​ ആശുപത്രി അടച്ചിട്ടത്​.

കഴിഞ്ഞ രണ്ടാഴ്​ചയായി ആശുപത്രിയിലെ വിവിധ സെക്ഷനുകളിൽ നഴ്​സ്​ ​േജാലി ചെയ്​തിരുന്നു. ഇതേ തുടർന്നാണ്​ ആശുപത്രി മുഴുവൻ അടച്ചിട്ടതെന്നും നഴ്​സുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്നും മുനിസിപ്പൽ കമീഷനർ വർഷ ജോഷി പറഞ്ഞു. നിലവിൽ ഗൈനക്കോളജി വാർഡിൽ മാത്രമാണ്​ രോഗികളുള്ളത്​. സംഭവത്തിൽ വീഴ്​ച ശ്രദ്ധയിൽപ്പെട്ടതായും ഇതിനെതിരെ അന്വേഷണം നടത്തുമെന്നും അവർ കൂട്ടിച്ചേർത്തു.

വടക്കൻ ഡൽഹിയിലെ ഏറ്റവും വലിയ ആശുപത്രിയാണ്​ ഹിന്ദു റാവു​. നഴ്​സിന്​ രോഗം സ്​ഥിരീകരിച്ചതോടെ ആശുപത്രിയിലെ മറ്റു സഹപ്രവർത്തകരുടെയും സാമ്പിളുകൾ പരിശോധനക്ക്​ അയച്ചു. തിങ്കളാഴ്​ച ഇവരുടെ പരിശോധന ഫലം ലഭിക്കും. ഡൽഹിയിൽ ഇതുവരെ 2625 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചിരിക്കുന്നത്​. ശനിയാഴ്​ച മാത്രം 111പേർക്ക്​ ഇവിടെ രോഗം സ്​ഥിരീകരിച്ചിട്ടുണ്ട്​.

Tags:    
News Summary - Nurse Tests Positive for Covid-19 Delhi Hindu Rao Hospital Closed -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.