ഇവിടെ എൻ.ആർ.സി നടപ്പാക്കേണ്ടതില്ല -ഗോവ മുഖ്യമന്ത്രി

പനാജി: പൗരത്വ നിയമ ഭേദഗതികതിയെ എതിർത്ത് ഗോവ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ പ്രമോദ് സാവന്ത്. എൻ.‌ആർ.‌സി ഗോവയിൽ നടപ്പാക്കേണ്ടതില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പോര്‍ച്ചുഗീസ് പാസ്‌പോർട്ടുള്ളവരെ നിയമം പ്രതികൂലമായി ബാധിക്കുമെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍ ശക്തമായതോടെയാണ് എന്‍.ആര്‍.സിക്കെതിരെ ഗോവ മുഖ്യമന്ത്രി നയം വ്യക്തമാക്കിയത്. എൻ.‌ആർ.‌സി ഗോവയിൽ നടപ്പാക്കുമോ എന്ന് ചോദ്യത്തിന് അത് ആവശ്യമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പോര്‍ച്ചുഗീസ് പൗരത്വമുള്ളവര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിലേക്ക് മാറണമെങ്കില്‍ നിലവില്‍ സംവിധാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗസറ്റ് നോട്ടിഫിക്കേഷന്‍ വായിച്ചതിന് ശേഷം എൻ.‌ആർ.‌സിയെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാമെന്നും സാവന്ത് പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിമാര്‍ പറയുന്നത് നിയമവിരുദ്ധമാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വന്നതിന് പിന്നാലെയാണ് ഗോവ മുഖ്യമന്ത്രിയുടെ പ്രതികരണം.

Tags:    
News Summary - NRC may not be required at all in Goa: CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.