ന്യൂഡൽഹി: ദേശീയ പൗരത്വ പട്ടിക (എൻ.ആർ.സി) തയാറാക്കൽ പൂർണമായും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് ബംഗ്ലാദേശ് അതിർത്തി രക്ഷാ വിഭാഗമായ ബോർഡർ ഗാർഡ്സ് ബംഗ്ലാദേശ്(ബി.ജി.ബി) ഡയറക്ടർ ജനറൽ ഷഫീനുൽ ഇസ്ലാം. ബി.എസ്.എഫുമായി ബി.ജി.ബിക്ക് നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മറ്റേതൊരു അതിർത്തി രക്ഷാസേനയേയും പോലെ തന്നെ നുഴഞ്ഞു കയറ്റം തടയാനാണ് ബി.ജി.ബി പ്രവർത്തിക്കുന്നത്. അത് തുടരും. ഇരു അതിർത്തി രക്ഷാ സേനകളും തമ്മിലുള്ള സഹകരണവും സൗഹൃദവും മികച്ചതാണെന്നും ഷഫീനുൽ ഇസ്ലാം കൂട്ടിച്ചേർത്തു. ബി.എസ്.എഫ് ഡയറക്ടർ ജനറൽ വിവേക് ജോഹ്രിക്കൊപ്പം ഡൽഹിയിൽ സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
49ാമത് ഡയറക്ടർ ജനറൽ തല ബോർഡർ കോർഡിനഷൻ കോൺഫറൻസിന് എത്തിയതായിരുന്നു ഷഫീനുൽ ഇസ്ലാം ഉൾപ്പെടെ 11 അംഗ സംഘം. അനധികൃത കുടിയേറ്റത്തിനെതിരെ കർശന നടപടിയെടുക്കാൻ ഇരു സേനാ വിഭാഗവും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.