ന്യൂഡൽഹി: 2020 ഏപ്രിലിൽ നടത്താനിരുന്ന ദേശീയ ജനസംഖ്യ പട്ടിക (എൻ.പി.ആർ 2020)യുടെ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം സർക്കാർ വെബ്സൈറ്റിൽ നിന്ന് കാണാതായി. വിജ്ഞാപനം വെബ്സൈറ്റിൽ നിന്ന് നീക്കിയതാണോ എന്ന് വ്യക്തമല്ല.
രാജ്യത്തെ ജനസംഖ്യാ പട്ടിക പരിഷ്കരിക്കാൻ കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നൽകിയിട്ടുണ്ട്. ഈ വർഷം ജൂലൈ 31ന് ഇറങ്ങിയ ഗസറ്റ് വിജ്ഞാപനത്തിൽ ജനസംഖ്യാ പട്ടിക പരിഷ്കരണം 2020 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ നടക്കുമെന്നാണ് അറിയിക്കുന്നത്. എന്നാൽ വെബ്സൈറ്റിൽ നിന്ന് ഗസറ്റ് വിജ്ഞാപനം കാണാതായത് എങ്ങനെയെന്ന് വ്യക്തമല്ല.
പൗരത്വ ഭേദഗതിയെ പോലെ തന്നെ എൻ.പി.ആറിനേയും സംശയത്തോടെയാണ് പലരും നോക്കിക്കാണുന്നത്. എന്നിരുന്നാലും ജനസംഖ്യ കണക്കെടുപ്പ് പോലുള്ള സുപ്രധാന വിഷയവുമായി ബന്ധപ്പെട്ട ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം സർക്കാർ വെബ്സൈറ്റിൽ കാണാതാവുന്നത് പതിവില്ലാത്തതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.