ബെംഗളൂരു: രാഷ്ട്രീയ എതിരാളി ഡി.കെ ശിവകുമാറിനെ അറസ്റ്റുചെയ്തതിൽ സന്തോഷമില്ലെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. ഒരു കാര്യം ഞാൻ നിങ്ങളോട് പറയട്ടെ, ഡി.കെ ശിവകുമാറിന്റെ അറസ്റ്റ് എനിക്ക് സന്തോഷം നൽകിയില്ല. അദ്ദേഹം ഉടൻ പുറത്തിറങ്ങണമെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കും- യെദ്യൂരപ്പ പറഞ്ഞു.
എന്റെ ജീവിതത്തിൽ ഞാൻ ആരെയും വെറുത്തിട്ടില്ല, ആരെയും ദ്രോഹിക്കാൻ ഉദ്ദേശിച്ചിട്ടില്ല. നീതിക്ക് സ്വന്തം വഴി സ്വീകരിക്കേണ്ടിവരും. ശിവകുമാർ പുറത്തിറങ്ങിയ വാർത്ത അറിഞ്ഞാൽ താൻ സന്തോഷവാനാകുമെന്നും യെദ്യൂരപ്പ കൂട്ടിച്ചേർത്തു.
കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് മുതിർന്ന കോൺഗ്രസ് നേതാവായ ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചൊവ്വാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്തത്. ഇത് രാഷ്ട്രീയ പക പോക്കലാണെന്നാണ് പ്രതിപക്ഷ കക്ഷികളുടെ വിമർശനം. സമ്പദ്‌വ്യവസ്ഥയും രൂപയും തകർന്ന അവസരരത്തിൽ ഈ പ്രശ്‌നങ്ങൾ മറച്ചുവെക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല പറഞ്ഞു..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.