പരീക്ഷണം വിജയിക്കുന്നത്​ വരെ ഹൈഡ്രോക്​സിക്ലോറോക്വിൻ​ പ്രോത്സാഹിപ്പിക്കില്ല​ -​െഎ.സി.എം.ആർ

ന്യൂഡൽഹി: കോവിഡ്​ 19 ബാധിച്ച രോഗികൾക്ക്​ മലേറിയ മരുന്നായ ഹൈഡ്രോക്​സിക്ലോറോക്വിൻ നൽകുന്നതിന് നിലവിലെ സാ ഹചര്യത്തിൽ​ നിർദേശിക്കില്ലെന്ന്​ ഇന്ത്യൻ കൗൺസിൽ ഒാഫ്​ മെഡിക്കൽ റിസേർച്ച്​ (​െഎ.സി.എം.ആർ). നിരവധി ടെസ്​റ്റുകൾ ന ടത്തിയതിന്​ ശേഷം തൃപ്​തികരമായ ഫലം കാണുകയാണെങ്കിൽ മാത്രമേ മരുന്ന്​ ഉപയോഗിക്കുകയുള്ളൂ എന്നും െഎ.സി.എം.ആർ അറിയിച്ചു.

ഹൈഡ്രോക്​സിക്ലോറോക്വിൻ എന്ന മരുന്ന്​ ഇപ്പോൾ നിർബന്ധിതമായ സാഹചര്യമല്ല. ഒരുപാട്​ പരിശോധനകൾക്ക്​ ശേഷം മാത്രമേ അത്​ രോഗം ഭേദമാക്കുമോ എന്ന്​ ഉറപ്പുവരുത്താൻ സാധിക്കുകയുള്ളൂ. നിലവിൽ രോഗലക്ഷണം കാണിക്കുന്നവരിൽ മരുന്ന്​ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്​. തൃപ്​തികരമായ ഫലം ലഭിക്കുന്നതുവരെ ആർക്കും ഇൗ മരുന്ന്​ നിർദേശിക്കില്ല. - െഎ.സി.എം.ആറിലെ ശാസ്​ത്രജ്ഞ ആർ. ഗംഗ കെട്​കർ പറഞ്ഞു. ഇന്ത്യ കോവിഡ്​ രോഗവ്യാപനത്തി​​​െൻറ മൂന്നാം ഘട്ടത്തിൽ എത്തിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ചൈനയിൽ പ്രാഥമിക ഘട്ടം എന്നനിലയിൽ ചില രോഗികളിൽ പരീക്ഷിച്ചപ്പോൾ പെട്ടന്നുള്ള രോഗമുക്​തി കണ്ടെത്തിയതിന്​ പിന്നാലെയാണ്​ ഹൈഡ്രോക്​സിക്ലോറോക്വിൻ എന്ന മരുന്നിന്​ ആഗോളതലത്തിൽ ആവശ്യക്കാരേറിയത്​.

അതേസമയം, ഇൗ മരുന്ന് കോവിഡ്​ രോഗികളെ പരിചരിക്കുന്ന​ രോഗലക്ഷണമില്ലാത്ത​ ആരോഗ്യ വകുപ്പ്​ ജീവനക്കാർക്ക്​ മാത്രമേ നിലവിൽ നിർദേശിക്കാൻ നിർവാഹമുള്ളൂ എന്നാണ്​ െഎ.സി.എം.ആറി​​​െൻറ പക്ഷം. രാജ്യത്ത്​ ഹൈഡ്രോക്​സിക്ലോറോക്വിന്​ ക്ഷാമമില്ലെന്നും ഭാവയിൽ അത്തരമൊരു സാഹചര്യമുണ്ടാവില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്​.

ബുധനാഴ്​ച അമേരിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിലേക്ക്​ മരുന്ന്​ കയറ്റുമതി ചെയ്​ത ഇന്ത്യ, അടുത്തതായി ബഹ്​റൈൻ, ജർമനി, ബ്രിട്ടൻ, ഭൂട്ടാൻ, ബംഗ്ലാദേശ്​, അഫ്​ഗാനിസ്ഥാൻ, നേപാൾ, മ്യാൻമർ, മൗറീഷ്യസ്​, ചില ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കും മരുന്ന്​ കയറ്റിയയക്കും.

Tags:    
News Summary - Not compulsory to give hydroxychloroquine to Covid-19 patients-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.