ന്യൂഡൽഹി: രാജ്യത്തെ 125 കോടി ജനങ്ങൾക്കും തോഴിൽ നൽകാനാവില്ലെന്ന് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ. തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് സ്വയംതൊഴിൽ എന്നതാണ് എക മാർഗം. കേന്ദ്രസർക്കാറിെൻറ മുദ്ര പദ്ധതിയിലൂടെ 6 കോടി ആളുകൾ സ്വയം തൊഴിൽ കണ്ടെത്തിയിട്ടുണ്ടെന്നും ഷാ പറഞ്ഞു. നിലവിലെ തൊഴിൽ പ്രതിസന്ധി പരിഹരിക്കുന്നതിന് സ്റ്റാർട്ട് അപ് ഇന്ത്യ, സ്റ്റാൻഡ് അപ് ഇന്ത്യ തുടങ്ങിയ പദ്ധതികൾ ഉപയോഗപ്പെടുത്താമെന്നും അമിത് ഷാ വ്യക്തമാക്കി. ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അമിത് ഷായുടെ അഭിപ്രായ പ്രകടനം.
നോട്ട് പിൻവലിക്കൽ, ജി.എസ്.ടി തുടങ്ങിയ തീരുമാനങ്ങൾ ഒരു വർഷത്തിനകം രാജ്യത്തിന് അനുഗ്രഹമായി മാറും. രാഹുൽ ഗാന്ധി ജി.എസ്.ടിയെ വിമർശിക്കുന്നുണ്ട്. പക്ഷേ അദ്ദേഹത്തിന് സ്വന്തമായി ബിസിനസ് ഇല്ലായെന്നും ഷാ പരിഹസിച്ചു. അഞ്ച് മാസങ്ങൾക്ക് മുമ്പാണ് ജി.എസ്.ടി നടപ്പിലാക്കിയത്. ജി.എസ്.ടിയിൽ ഇനിയും മാറ്റങ്ങൾക്ക് തയാറാണെന്നും അമിത് ഷാ വ്യക്തമാക്കി.
ഗുജറാത്തിൽ രാഹുൽ ഗാന്ധി ജാതി രാഷ്ട്രീയമാണ് കളിക്കുന്നത്. ക്ഷത്രിയ, ഹരിജൻ, ആദിവാസി, മുസ്ലിം എന്നിവരെ മുന്നിൽ നിർത്തിയാണ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയം. ഗുജറാത്തിെൻറ വികസനത്തിന് ഇത്രയും നാൾ തുരങ്കം വെച്ചത് കോൺഗ്രസിെൻറ ഇത്തരം സമീപനങ്ങളായിരുന്നുവെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.