ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിൽ കർണാടകയിലെ വി.ഐ.പി മണ്ഡലങ്ങളിലൊന്നായി മാറാനൊ രുങ്ങി ബംഗളൂരു നോർത്ത്. ജെ.ഡി.എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ ബംഗളൂരു നോർത്തി ൽ മത്സരിക്കുമെന്ന് ഏറക്കുറെ ഉറപ്പായതോടെ, സിറ്റിങ് എം.പിയും കേന്ദ്രമന്ത്രിയുമായ സദ ാനന്ദ ഗൗഡയുമായി ശക്തമായ മത്സരമായിരിക്കും ഇവിടെ. ദേവഗൗഡയുടെ സ്ഥിരം കോട്ടയായ ഹാസൻ മണ്ഡലം, പേരക്കുട്ടി പ്രജ്ജ്വൽ രേവണ്ണക്ക് വിട്ടുകൊടുക്കാൻ തീരുമാനിച്ചതോടെയാണ് ദേവഗൗഡ ബംഗളൂരു നോർത്തിൽ മത്സരിക്കാൻ തീരുമാനിക്കുന്നത്.
നേരേത്ത മൈസൂരു-കുടക് മണ്ഡലത്തിൽ മത്സരിക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, തിങ്കളാഴ്ച ചേർന്ന ജെ.ഡി.എസ് പാർട്ടി യോഗത്തിലും ദേവഗൗഡയെ ബംഗളൂരു നോർത്തിൽ മത്സരിപ്പിക്കാൻ തീരുമാനമായതായാണ് വിവരം. ദേവഗൗഡ ഏതു മണ്ഡലത്തിൽ മത്സരിച്ചാലും പിന്തുണയുണ്ടാകുമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നേരേത്ത അറിയിച്ചിരുന്നത്.
2004 മുതൽ ബി.ജെ.പിയുടെ ഉറച്ച മണ്ഡലമായ ബംഗളൂരു നോർത്തിൽ കോൺഗ്രസിനും ജെ.ഡി.എസിനും സ്വാധീനമുണ്ട്.
വൊക്കലിഗ വിഭാഗം നിർണായകമായ ബംഗളൂരു മണ്ഡലത്തിൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യവും ദേവഗൗഡയുടെ സ്ഥാനാർഥിത്വവും ബി.ജെ.പിയെ പരാജയപ്പെടുത്താൻ സഹായകമാകുമെന്നാണ് വിലയിരുത്തൽ.
അതേസമയം, ദേവഗൗഡക്കെതിരെ മത്സരിക്കുന്നതിനെ ഭയപ്പെടുന്നില്ലെന്നാണ് കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡ പ്രതികരിച്ചത്. താൻ ദേവഗൗഡയെ ബഹുമാനിക്കുന്നുണ്ടെന്നും എന്നാൽ, ഭയപ്പെടുന്നില്ലെന്നും പാർട്ടി തീരുമാനിച്ചാൽ ബംഗളൂരു നോർത്തിൽ വീണ്ടും മത്സരിക്കുമെന്നും സദാനന്ദ ഗൗഡ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.