മമത മോദിയെ കണ്ടു; ബംഗാളിലേക്ക് ക്ഷണം

ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മോദിയു ടെ ജന്മദിനത്തിന്‍റെ പിറ്റേദിവസമായ ബുധനാഴ്ച ന്യൂഡൽഹിയിലെ അദ്ദേഹത്തിന്‍റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. മോദി ക്കായി മധുരപലഹാരങ്ങളും കുർത്തയും കരുതിയാണ് മമത എത്തിയത്.

മോദിയുമായുള്ള കൂടിക്കാഴ്ച തൃപ്തികരമായിരുന്നെന്ന് മമത ബാനർജി പറഞ്ഞു. മോദിയെ ബംഗാളിലേക്ക് ക്ഷണിക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കൽക്കരിപ്പാടം ഉദ്ഘാടനം ചെയ്യാനാണ് മമത മോദിയെ ബംഗാളിലേക്ക് ക്ഷണിച്ചത്.

രണ്ടാം മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് മമത മോദിയുമായി കൂടിക്കാഴ്ച നടത്തുന്നത്. പശ്ചിമ ബംഗാളിന്‍റെ പേര് ബംഗ്ല എന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്തതായി മമത പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പിന് പശ്ചിമബംഗാൾ സർക്കാർ കത്ത് നൽകിയിരുന്നു. തൃണമൂൽ കോൺഗ്രസ് പ്രതിനിധികളും ഇക്കാര്യവുമായി മോദിയെ കണ്ടിരുന്നു.

രാഷ്ട്രീയ കൂടിക്കാഴ്ചയായിരുന്നില്ലെന്നും അമിത് ഷാക്ക് സമയമുണ്ടെങ്കിൽ അദ്ദേഹത്തെയും കാണുമെന്നും മമത പറഞ്ഞു. ദേശീയ പൗരത്വ പട്ടികയെ കുറിച്ച് ഇന്നത്തെ കൂടിക്കാഴ്ചയിൽ സംസാരിച്ചില്ലെന്ന് മമത പറഞ്ഞു.

Tags:    
News Summary - Non-political, fruitful meeting: Mamata meets PM Modi, invites him to Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.