സ​​ഹാ​​റ മേ​​ധാ​​വി​​യു​​ടെ അ​​റ​​സ്​​​റ്റ്​ വാ​​റ​​ൻ​​റ്​​ റ​​ദ്ദാ​​ക്കി

മുംബൈ: സഹാറ ഗ്രൂപ് മേധാവി സുബ്രത റോയിക്കും മറ്റ് മൂന്നുപേർക്കും എതിരെ സെബി പ്രത്യേക കോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റ് വാറൻറ് റദ്ദാക്കി. കോടതി  മുമ്പാകെ നേരിട്ട് ഹാജരാകുകയും രണ്ടു ലക്ഷം രൂപ വീതമുള്ള ജാമ്യത്തുക അടക്കുകയും കോടതി നടപടികളിൽ മുടക്കമില്ലാതെ ഹാജരാകാമെന്ന് ഉറപ്പുനൽകുകയും ചെയ്ത സാഹചര്യത്തിലാണ് നേരത്തേ പുറപ്പെടുവിച്ച ജാമ്യമില്ല വാറൻറ് റദ്ദാക്കിയത്.തുടർന്ന്, സുബ്രത റോയ്, ഡയറക്ടർമാരായ രവിശങ്കർ ദുബേ, അശോക് റോയ് ചൗധരി, വന്ദന ഭാർഗവ എന്നിവർക്കെതിരെ സെബി കേസ് ചാർജ്ചെയ്യാനും കോടതി  നിർദേശിച്ചു. ഒാഹരി വിപണിയിൽ രജിസ്റ്റർ ചെയ്യാത്ത കമ്പനികളുടെ പേരിൽ കോടികളുടെ നിക്ഷേപം സ്വീകരിച്ചതിന്  2012ലാണ് കേസ് ചാർജ് ചെയ്തത്.
Tags:    
News Summary - Non-bailable warrant against Subrata Roy cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.