മുസ്​ലിംകളും പൗരന്മാർ, പൗരത്വമില്ലാതാക്കാൻ ആർക്കും കഴിയില്ല –ഉദ്ധവ്​ താക്കറെ

മുംബൈ: പൗരത്വത്തിന്‍റെ പേരിൽ ആരും രാജ്യം വിടേണ്ടി വരികയില്ലെന്ന് മുസ്ലിം നേതാക്കൾക്ക് ഉറപ്പുനൽകി മഹാരാഷ്ട് ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. മുംബൈ പൊലീസ് ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിലാണ് ഉദ്ദവ് ഉറപ്പ് നൽകിയത്. പൗരത്വബില്ലിനെ ചൊല്ലി ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം നേതാക്കളോട് പറഞ്ഞു.

കേരള സർക്കാർ ചെയ്തതുപോലെ പൗരത്വ ബില്ലിനെതിരെ മഹാരാഷ്ട്ര നിയമസഭയും പ്രമേയം പാസ്സാക്കണമെന്ന്​ ആവശ്യപ്പെട്ട്​ നേതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. റാസാ അക്കാദമി ജനറൽ സെക്രട്ടറി സഈദ് നൂരിയുടെ നേതൃത്വത്തിൽ 200 ഒാളം നേതാക്കന്മാരാണ് ഉദ്ദവിനെ കണ്ടത്.
കൂടിക്കാഴ്ചക്ക്​ മുംബൈ പൊലീസ്​ വേദി ഒരുക്കുകയായിരുന്നു​. മുസ്ലിംകളും രാജ്യത്തെ പൗരന്മാരെ തന്നെയാണെന്നും പൗരത്വം ആർക്കും ഇല്ലാതാക്കാനാവില്ലെന്നും ഉദ്ദവ് പറഞ്ഞതായി സഈദ് നൂരി പറഞ്ഞു.

Tags:    
News Summary - Nobody can take away citizenship from Indian Muslims - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.