ചെന്നൈ: ഭർത്താവിെൻറ വീട്ടിൽ ശുചിമുറിയില്ലെന്നറിഞ്ഞ നവവധു സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയതിൽ മനംനൊന്ത് ഭർത്താവ് ആത്മഹത്യ ചെയ്തു. സേലം ഒാമല്ലൂരിൽ സ്വകാര്യ കമ്പനി തൊഴിലാളിയായ ചെല്ലദുരൈ (30) ആണ് മരിച്ചത്.
ജോലിസ്ഥലത്ത് പരിചയപ്പെട്ട ദീപയാണ് വധു. ഇരുവരുെടതും പ്രണയവിവാഹമായിരുന്നു. വിവാഹംകഴിച്ച ആദ്യദിവസം ചെല്ലദുരൈയുടെ വീട്ടിലെത്തിയപ്പോഴാണ് കക്കൂസില്ലെന്ന കാര്യമറിയുന്നത്. അടുത്തദിവസം ദീപ തെൻറ വീട്ടിലേക്ക് പോവുകയായിരുന്നു. ശുചിമുറി നിർമിച്ചതിനുശേഷം വിളിച്ചാൽമതിയെന്ന് പറഞ്ഞാണ് ദീപ മടങ്ങിയത്.
ശുചിമുറി നിർമിക്കാൻ ചെല്ലദുരൈ പലരോടും വായ്പ ചോദിച്ചുവെങ്കിലും കിട്ടിയില്ല. ഇടക്ക് ചെല്ലദുരൈ ഭാര്യവീട്ടിൽപോയി വിളിച്ചുവെങ്കിലും ദീപ മടങ്ങിവരാൻ തയാറായില്ല. ഇതേതുടർന്നായിരുന്നു ആത്മഹത്യയെന്ന് പൊലീസ് പറയുന്നു. ചെല്ലദുരൈയുടെ മൃതദേഹം പ്രദേശത്തെ പൊട്ടക്കിണറ്റിലാണ് കണ്ടെത്തിയത്. സംഭവം വിവാദമായതോടെ പ്രദേശത്തെ മുഴുവൻ വീടുകളിലും ശുചിമുറി നിർമിക്കാൻ സേലം ജില്ല കലക്ടർ ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.