ടി.ഡി.പി എം.പിയെ കാണാൻ വിസമ്മതിച്ചുവെന്ന വാർത്ത തെറ്റ് -പീയുഷ് ഗോയൽ 

ന്യൂഡൽഹി: തെലുഗുദേശം പാർട്ടിയിലെ എം.പിയെ കാണാൻ താൻ വിസമ്മതിച്ചുവെന്ന വാർത്ത നിഷേധിച്ച് കേന്ദ്ര റെയിൽവെ മന്ത്രിയും ബി.ജെ.പി നേതാവുമായ പീയുഷ് ഗോയൽ. ടി.ഡി.പി എം.പി തന്നെ കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ടി.ഡി.പി എംപിയെ താൻ കാണാൻ വിസമ്മതിച്ചുവെന്ന വാർത്ത ആന്ധ്രപ്രദേശിലെ ഒരു മാധ്യമമാണ് റിപ്പോർട്ട് ചെയ്തതത്. എന്നാൽ ഈ വാർത്ത തെറ്റാണെന്ന് പീയുഷ് ഗോയൽ പറഞ്ഞു. 

ചൊവ്വാഴ്ച വിവിധ പാർട്ടിയിലെ എം.പിമാരുമായി താൻ കൂടിക്കാഴ്ച ന ടത്തിയിരുന്നു. എന്നാൽ ടി.ഡി.പിയിലെ ആരും തന്നെ വന്ന് കണ്ടിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 

Tags:    
News Summary - No TDP MP came to meet me: Piyush Goyal-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.