ഹൈഡ്രോക്​സിക്ലോറോക്വിൻ മരുന്നിന്​ ക്ഷാമമുണ്ടാവില്ല -ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: ഹൈഡ്രോക്​സിക്ലോറോക്വിൻ മരുന്നിന്​ രാജ്യത്ത്​ ക്ഷാമമില്ലെന്ന്​ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോ യിൻറ്​ സെക്രട്ടറി ലാവ്​ അഗർവാൾ. ഭാവിയിലും ക്ഷാമം നേരിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിദിന വാർത്താ സ മ്മേളനത്തിലാണ്​ അദ്ദേഹം ഇക്കാര്യം പറഞ്ഞത്​.

കോവിഡ്​ ഏറെ ദോഷകരമായി ബാധിച്ച ചില രാജ്യങ്ങളിലേക്ക്​ മലേറിയ പ്രതിരോധത്തിനുള്ള ഹൈഡ്രോക്​സിക്ലോറോക്വിനും പാരസെറ്റമോൾ ഗുളികകളും കയറ്റുമതി ചെയ്യുന്നതിന്​ ഇന്ത്യ ചൊവ്വാഴ്​ച താത്​ക്കാലിക ലൈസൻസ്​ അനുവദിച്ചിരുന്നു.

ഇന്ത്യൻ കൗൺസിൽ ഓഫ്​ മെഡിക്കൽ റിസർച്ച്​(ഐ.സി.എം.ആർ) ൻെറ അഭിപ്രായത്തിൽ കോവിഡ്​ സംശയിക്കുന്നതോ സ്ഥിരീകരിച്ചവരോ ആയ ആളുകളുമായി ബന്ധപ്പെട്ട പ്രകടമായ ലക്ഷണങ്ങളില്ലാത്ത ആരോഗ്യ പ്രവർത്തകർക്കും വീട്ടുകാർക്കുമാണ്​ ഹൈഡ്രോക്​സിക്ലോറോക്വിൻ നിർദേ​ശിക്കുന്നത്​.

രാജ്യത്ത് ഇതുവരെ​ 5194 കോവിഡ്​ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്യപ്പെട്ടതെന്നും 402 പേർക്ക്​ അസുഖം ഭേദമായിട്ടുണ്ടെന്നും അഗർവാൾ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂ​റിൽ 773 പേർക്ക്​ കോവിഡ്​ റിപ്പോർട്ട്​ ചെയ്തതിട്ടുണ്ട്​. 149 പേർ മരണപ്പെട്ടതായും ചൊവ്വാഴ്​ച 32 പേർ മരണപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - no shortage of hydroxychloroquine in country, says health ministry -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.