സീറ്റ് ബെൽറ്റ് ധരിച്ചില്ല, അമിത വേഗത -സൈറസ് മിസ്ത്രിയുടെ ജീവനെടുത്ത കാരണങ്ങൾ ഇതാണ്

മുംബൈ: കാറിന്റെ അമിത വേഗതയും സീറ്റ് ബെൽറ്റ് ധരിക്കാത്തതുമാണ് വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ സൈറസ് മിസ്ത്രിയുടെ ജീവനെടുത്ത രണ്ട് കാരണങ്ങൾ. ഇതോടൊപ്പം ഡ്രൈവർക്ക് ശരിയായ ധാരണയില്ലാത്തതും അപകടത്തിന് കാരണമായെന്നും പൊലീസ് പറയുന്നു. പാൽഘർ ജില്ലയിലെ ചാറട്ടി ചെക്പോയന്റ് കടന്ന ശേഷം വെറും ഒമ്പതു മിനിറ്റ് ​കൊണ്ടാണ് ആഡംബര കാർ 20 കി.മീ ദൂരം താണ്ടിയത്. മുംബൈയിൽ നിന്ന് 120 കി.മി അകലെയാണിത്. അപകട സമയത്ത് കാറിലെ എയർബാഗ് പ്രവർത്തിച്ചിരുന്നില്ല.

ചാറട്ടി ചെക്പോസ്റ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പാൽഘർ പൊലീസ് ഈ നിഗമനത്തിലെത്തിയത്. കാർ ഞായാറാഴ്ച വൈകീട്ട് 2.21 നാണ് ചെക്പോസ്റ്റ് കടന്നുപോയത്. 20 കി.മി പിന്നിടുമ്പോഴാണ് അപകടം നടന്നത്. അതായത് വെറും ഒമ്പത് മിനിറ്റ് കൊണ്ടാണ് കാർ 20 മിനിറ്റ് ദുരം പിന്നിട്ടത്.

അപകടത്തിൽ മിസ്ത്രിയും സഹയാത്രികനായ ജഹാംഗീറുമാണ് മരിച്ചത്. മിസ്ത്രിയും ജഹാംഗീറും കാറിന്റെ പിറകിലെ സീറ്റിലാണ് ഇരുന്നത്. ഡാരിയസ് മുന്നിലും. കാർ ഓടിച്ചത് സ്ത്രീയാണെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ചാണ് പൊലീസ് പറഞ്ഞത്. അതിനിടെ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിക്കുകയായിരുന്നു.

സൂര്യ നദിയിലെ പാലത്തിൽ അമിതവേഗതയിൽ വന്ന കാർ മറ്റൊരു വാഹനത്തെ ഇടതു വശത്തു കൂടി മറികടക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട് ഇടിച്ചു മറിഞ്ഞത്. അഹ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് മടങ്ങുമ്പോഴാണ് 54കാരനായ മിസ്ത്രിയുടെ ദാരുണാന്ത്യം.

മിസ്ത്രിക്കൊപ്പം ജഹാംഗീർ പാൻഡോളും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. മുംബൈക്കാരിയായ ഗൈനക്കോളജിസ്റ്റ് അനഹിത പാൻഡോൾ ആയിരുന്നു കാർ ഓടിച്ചിരുന്നു. അപകടത്തിൽ അനഹിതക്കും ഭർത്താവ് ഡേരിയസ് പാൻഡോളിനും ഗുരുതരമായി പരിക്കേറ്റു. ഇവരെ മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Tags:    
News Summary - No seatbelt, car overspeeding and covered 20 Km in 9 minutes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.