ന്യൂഡൽഹി: രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക് അന്തർ സംസ്ഥാന യാത്രകളിൽ ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണ്ട. പകരം രണ്ടാം ഡോസ് സ്വീകരിച്ചതിെൻറ സർട്ടിഫിക്കറ്റ് കരുതിയാൽ മതി. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതുസംബന്ധിച്ച് പുതുക്കിയ മാർഗനിർദേശം പ്രസിദ്ധീകരിച്ചു.
അന്തർ സംസ്ഥാന യാത്രകൾ വിലക്കരുത്. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 15 ദിവസം കഴിഞ്ഞവര്‍ക്ക് രോഗലക്ഷണങ്ങളില്ലെങ്കിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് റിസൽട്ട് വേണ്ട. വിമാനയാത്രികർ പി.പി.ഇ കിറ്റ് ധരിക്കേണ്ടതില്ലെന്നും മാർഗനിർദേശത്തിൽ പറയുന്നു.
അതേസമയം, യാത്രക്കാരുടെ ക്വാറൻറീൻ, ഐെസാലേഷന്‍ എന്നിവയുടെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം. മാസ്ക്, സാനിറ്റൈസര്‍, ശാരീരിക അകലം, തെര്‍മല്‍ സ്‌ക്രീനിങ് എന്നിവ നിര്‍ബന്ധമാണെന്നും പുതുക്കിയ മാർഗനിർദേശത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.