???????? ??.???.?????? ?? ??????

പാർട്ടി ചിഹ്നം പ്രചരിപ്പിക്കാൻ പൊതുമുതൽ ഉപയോഗിക്കരുത് -തെരഞ്ഞെടുപ്പ് കമീഷൻ

ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രചരണത്തിനായി പാര്‍ട്ടികൾ പൊതുമുതലും സര്‍ക്കാര്‍ സംവിധാനവും ഉപയോഗിക്കരുതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍റെ ഉത്തരവ്. പൊതുമുതല്‍ ഉപയോഗിച്ച് പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ സ്ഥാപിക്കുന്നതും കമീഷന്‍ വിലക്കിയിട്ടുണ്ട്.

പൊതുമുതലോ പൊതുസ്ഥലങ്ങളോ സര്‍ക്കാര്‍ സംവിധാനങ്ങളോ ഉപയോഗിച്ച് ഏതെങ്കിലും തരത്തിലുള്ള പ്രചരണങ്ങളോ പരസ്യങ്ങളോ പാര്‍ട്ടിക്കോ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നത്തിനോ നല്‍കാന്‍ പാടില്ല. ഈ നിര്‍ദേശം ലംഘിക്കുന്നത് ധിക്കരിക്കലായി കണക്കാക്കി നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമീഷനെ പുറത്തിറക്കിയ ഉത്തരവില്‍ വിവരിക്കുന്നു.

രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ സർക്കാർ പണം ഉപയോഗിച്ച് പൊതുയിടങ്ങളിൽ പ്രദർശിപ്പിക്കുന്നതിന് എതിരെ ഡല്‍ഹി ഹൈകോടതി നേരത്തെ വിധി പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പുതിയ നിർദേശം നൽകിയത്.

ഉത്തർപ്രദേശിൽ മായാവതി സര്‍ക്കാർ പാർട്ടി ചിഹ്നമായ ആനയുടെ പ്രതിമകള്‍ സ്ഥാപിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേതുടർന്ന് ഒരു സന്നദ്ധ സംഘടനയാണ് ഡല്‍ഹി ഹൈകോടതിയില്‍ ഹരജി നല്‍കിയത്. പൊതുമുതൽ ഉപയോഗിച്ചുള്ള പ്രചരണങ്ങൾ വിലക്കണമെന്ന നിലപാടാണ് അഭിപ്രായം ആരാഞ്ഞ കോടതിയിൽ രാഷ്ട്രീയ പാർട്ടികളും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും സ്വീകരിച്ചത്.

 

Tags:    
News Summary - No Party Can Use Public Funds For Propagation of Its Symbol: EC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.