പാകിസ്താനിൽ ആരുമില്ല, 35 വർഷമായി ഇന്ത്യയിലാണ്, ഇനി എങ്ങോട്ട് പോകാനാണ്...‍? -ശാരദ ബായി ചോദിക്കുന്നു

ന്യൂഡൽഹി: ഉടൻ പാകിസ്താനിലേക്ക് പോകണമെന്ന അധികൃതരുടെ നിർദേശത്തിനുമുന്നിൽ പകച്ചുനിൽക്കുകയാണ് ഒഡീഷയിലെ ശാരദ ബായി. ഉത്തരവ് പാലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നാണ് പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഒഡീഷയിലെ ബലാൻഗീറിലേക്ക് ശാരദ ബായി വിവാഹം കഴിച്ചെത്തുകയായിരുന്നു. മഹേഷ് കുക്രേജയാണ് ഭർത്താവ്. ഒരു മകനും മകളുമുണ്ട്. ഇവർക്കെല്ലാം ഇന്ത്യൻ പൗരത്വമുണ്ട്. തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ എല്ലാ പ്രധാന രേഖകളും കൈവശം ഉണ്ടെങ്കിലും ഇതുവരെ ഇന്ത്യൻ പൗരത്വം ലഭിച്ചിട്ടില്ല. ഇതാണ് ശാരദ ബായിക്ക് ഇപ്പോൾ വിനയായത്.

മൂന്ന് പതിറ്റാണ്ടിലേറെയായി താൻ താമസിക്കുന്ന ഇന്ത്യയിൽ തന്നെ തുടരാൻ അനുവദിക്കണമെന്നാണ് അവർ കൂപ്പുകൈകളോടെ അധികൃതരോട് അഭ്യർത്ഥിക്കുന്നത്. ‘എനിക്ക് പാകിസ്ഥാനിൽ ആരുമില്ല... എന്റെ പാസ്‌പോർട്ട് പോലും വളരെ പഴയതാണ്. ദയവായി എന്നെ ഇവിടെ താമസിക്കാൻ അനുവദിക്കണമെന്ന് ഞാൻ കൂപ്പുകൈകളോടെ അപേക്ഷിക്കുന്നു. എനിക്ക് രണ്ട് മുതിർന്ന കുട്ടികളുണ്ട്, പേരക്കുട്ടികളുണ്ട്... എനിക്ക് ഇവിടെ ഒരു ഇന്ത്യക്കാരിയായി ജീവിക്കണം...’ -ശാരദ പറയുന്നു.

മൂ​ന്നു​ദി​വ​സ​ത്തി​നി​ടെ അ​ട്ടാ​രി-​വാ​ഗ അ​തി​ർ​ത്തി വ​ഴി ഒ​മ്പ​ത് ന​യ​ത​ന്ത്ര​ജ്ഞ​രും ഉ​ദ്യോ​ഗ​സ്ഥ​രു​മ​ട​ക്കം 509 പാ​ക് പൗ​ര​ന്മാ​രാണ് മടങ്ങിയത്. 12 വി​ഭാ​ഗം ഹ്ര​സ്വ​കാ​ല വി​സ​ക​ളി​ൽ രാ​ജ്യ​ത്ത് ക​ഴി​യു​ന്ന​വ​ർ​ക്ക് അ​തി​ർ​ത്തി ക​ട​ക്കാ​നു​ള്ള അ​വ​സാ​ന ദി​ന​മാ​യി​രു​ന്നു ഞാ​യ​റാ​ഴ്ച. കൂ​ടു​ത​ൽ ആ​ളു​ക​ളെ​ത്തി​യ​തോ​ടെ അ​ട്ടാ​രി അ​തി​ർ​ത്തി​യി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര കാ​ണാ​മാ​യി​രു​ന്നു. വേ​ദ​ന നി​റ​ഞ്ഞ വി​ട​പ​റ​യ​ലു​ക​ളു​ടെ വൈ​കാ​രി​ക മു​ഹൂ​ർ​ത്ത​ങ്ങ​ൾ​ക്കും അ​തി​ർ​ത്തി സാ​ക്ഷി​യാ​യി. പ​ല​രും കു​ടും​ബാം​ഗ​ങ്ങ​ളെ​യും ബ​ന്ധു​ക്ക​ളെ​യും അ​തി​ർ​ത്തി​യി​ലെ​ത്തി​ച്ച് പ​റ​ഞ്ഞ​യ​ക്ക​വെ വി​ങ്ങി​പ്പൊ​ട്ടി.

ഇ​തി​നി​ടെ, 14 ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര​ജ്ഞ​രും ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെ​ടെ 745 ഇ​ന്ത്യ​ക്കാ​ർ പാ​കി​സ്താ​നി​ൽ​നി​ന്ന് പ​ഞ്ചാ​ബി​ലെ അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി വ​ഴി മ​ട​ങ്ങി​യെ​ത്തി​. ഏ​പ്രി​ൽ 25ന് 191 ​പാ​കി​സ്താ​ൻ പൗ​ര​ന്മാ​ർ അ​ട്ടാ​രി-​വാ​ഗ അ​തി​ർ​ത്തി വ​ഴി ഇ​ന്ത്യ വി​ട്ട​താ​യും ഏ​പ്രി​ൽ 26ന് 81 ​പേ​ർ കൂ​ടി രാ​ജ്യം വി​ട്ട​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഏ​പ്രി​ൽ 25ന് 287 ​ഇ​ന്ത്യ​ക്കാ​ർ പാ​കി​സ്താ​നി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലെത്തി. ഏ​പ്രി​ൽ 26ന് 14 ​ന​യ​ത​ന്ത്ര​ജ്ഞ​രും ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെ​ടെ 342 ഇ​ന്ത്യ​ക്കാ​ർ പാ​കി​സ്താ​നി​ൽ​നി​ന്ന് എ​ത്തി. വ്യോ​മ​മാ​ർ​ഗം അ​തി​ർ​ത്തി ക​ട​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​വേ​ണ്ട​തു​ണ്ട്.

Tags:    
News Summary - No One There -says Sarada Bai Pak Woman Living In India For 35 Years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.