ലോക്ക്​ഡൗണിനിടെ പ്രഭാത സവാരി; തടി കേടാകുമെന്ന്​ പൊലീസ്​

ന്യൂഡൽഹി: ആരോഗ്യ സംരക്ഷണത്തിന്​ രാവിലെയുള്ള നടത്തവും വ്യായാമവുമൊക്കെ നല്ലതുതന്നെ. എന്നാൽ, ലോക്ക്​ഡൗൺ കാല ത്ത്​ പ്രഭാതസവാരി തടികേടാക്കുമെന്ന്​ ഡൽഹി പൊലീസ്​. ലോക്ക്ഡൗൺ നിയമം ലംഘിച്ച്​ നടക്കാനിറങ്ങിയാൽ തടിക്കും പേ ാക്കറ്റിനും ദോഷമാകുമെന്നാണ്​ പൊലീസി​​​​െൻറ മുന്നറിയിപ്പ്​.

"പൊതുസ്​ഥലത്ത്​ സവാരിയും വ്യായാമവും ചെയ് യുന്നവർക്കെതിരെ നടപടിയെടുക്കാൻ വിവിധ പാർക്കുകളിൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. നിരോധനാജ്​ഞ നിലനിൽക്കുന്നതിനാൽ അത്യാവശ്യ കാര്യങ്ങൾക്ക്​ മാത്രമേ പുറത്തിറങ്ങാവൂ. തോന്നിയതുപോലെ സഞ്ചരിക്കാനാവില്ല " -ജോയിൻറ്​ പൊലീസ് കമ്മീഷണർ ശാലിനി സിങ്​ പറഞ്ഞു. നിയമം പാലിച്ചില്ലെങ്കിൽ ആറുമാസം തടവോ 1,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. മാർച്ച് 29 മുതൽ കർഫ്യൂ ലംഘിച്ചതിന് 153 പെർക്കെതിരെയാണ്​ ഡൽഹിയിൽ കേസെടുത്തത്​.

അതേസമയം, സാമൂഹിക അകലം പാലിച്ച്​ വ്യായാമത്തിലും നടത്തത്തിലും ഏർപ്പെടുന്നത്​ തടയരുതെന്ന്​ സമൂഹത്തി​​​​​െൻറ വിവിധ ഭാഗങ്ങളിൽനിന്ന്​ ആവശ്യമുയർന്നു. സുരക്ഷിതത്വം പാലിച്ച്​ ജനങ്ങൾ ആരോഗ്യകരമായ പ്രവർത്തനങ്ങൾ ചെയ്യുന്നത്​ പൊലീസ് പ്രോത്സാഹിപ്പിക്കണമെന്ന് ഡോ. എസ്.കെ ചബാര എൻ.‌ഡി‌.ടി‌.വിയോട് പറഞ്ഞു. നടത്തം അത്യാവശ്യ സേവനങ്ങളിൽപെടുന്നില്ലെന്നത്​ സാങ്കേതികമായി ശരിയാണ്. എന്നാൽ ശാസ്ത്രീയമായി, ഒരാൾ സാമൂഹിക അകലം പാലിക്കുകയാണെങ്കിൽ അണുബാധയ്ക്കുള്ള സാധ്യതയില്ല -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - No More Morning Walks, Delhi Police Says Action Will Be Taken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.