'മാഫിയയും കർഫ്യുവും ഇല്ലാതാക്കി'; യു.പി രാജ്യത്തെ മാതൃക സംസ്ഥാനമായെന്ന് യോഗി ആദിത്യനാഥ്

ന്യൂഡൽഹി: യു.പിയെ രാജ്യത്തെ മാതൃകസംസ്ഥാനമാക്കി മാറ്റിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുറ്റകൃത്യങ്ങൾക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഇത് ​നിയമസംവിധാനം കൃത്യമായി പരിപാലിക്കുന്നതിന് സഹായിച്ചുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കുറ്റകൃത്യങ്ങളിൽ ഒരു വിട്ടവീഴ്ചയുമില്ലെന്നത് കേവലം ഒരു വാക്കിൽ ഒതുങ്ങുന്ന പ്രഖ്യാപനം മാത്രമല്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

സ്വാതന്ത്ര്യാനന്തരം വികസനത്തിൽ വളരെ പിന്നിൽ പോയ സ്ഥലമായിരുന്നു കിഴക്കൻ യു.പി. അവി​ടത്തെ മാഫിയ പ്രവർത്തനങ്ങൾ നിക്ഷേപങ്ങൾ വരുന്നതിന് തടസമായിരുന്നു. എന്നാൽ, ഇന്ന് വൻകിട നിക്ഷേപകർ കിഴക്കൻ യു.പിയിൽ നിക്ഷേപം നടത്താൻ എത്തുകയാണെന്ന് യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. പ്രതിപക്ഷം ഭരിച്ചപ്പോൾ കർഫ്യുവിന്റെ സാഹചര്യമാണ് യു.പിയിൽ ഉണ്ടായിരുന്നത്.

എന്നാൽ, ഇതിന് വിരുദ്ധമായ നിലവിലുള്ള സർക്കാർ ശക്തമായ നടപടി മാഫിയകൾക്കെതിരെ സ്വീകരിച്ചു. ഭൂമി കൈയേറുന്നവർക്കെതിരെയും ശക്തമായ നടപടി സ്വീകരിച്ചു. മാഫിയകളിൽ നിന്നും പിടിച്ചെടുത്ത ഭൂമിയിലാണ് ഇന്ന് വലിയ ഫാക്ടറികൾ ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗൊരഖ്പൂർ ഇൻഡസ്ട്രിയൽ ഡെവല്പ്മെന്റ് കോർപ്പറേഷൻ നേതൃത്വത്തിൽ 500ഓളം വ്യവസായ സ്ഥാപനങ്ങളാണ് തുടങ്ങിയതെന്ന് യോഗി അവകാശപ്പെട്ടു.

അടിസ്ഥാന സൗകര്യമേഖലയിലെ 114 പദ്ധതികൾ ഉൾപ്പടെ 408 കോടി രൂപയുടെ പദ്ധതികൾ യു.പിയിൽ ഉദ്ഘാടനം ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. വിവിധ മേഖലകളിൽ വരുന്ന പദ്ധതികളെ കുറിച്ചുള്ള വിശദാംശങ്ങളും യോഗി ആദിത്യനാഥ് വാർത്തസമ്മേളനത്തിലൂടെ പുറത്തുവിട്ടു.

Tags:    
News Summary - No mafia, no curfew, UP now a model state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.