തന്നെ കസ്റ്റഡിയിൽ സൂക്ഷിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഫലമൊന്നുമില്ലെന്ന് സിസോദിയ

ന്യൂഡൽഹി: തന്നെ കസ്റ്റഡിയിൽ സൂക്ഷിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഫലമൊന്നുമില്ലെന്ന് ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ മനീഷ് സിസോദിയ. ജാമ്യാപേക്ഷയിലാണ് സിസോദിയ ഇക്കാര്യം പറഞ്ഞത്.

2021-22 കാലഘട്ടത്തിലെ ഡൽഹി മദ്യ നയത്തിൽ അഴിമതി ആരോപിച്ചാണ്​ ഫെബ്രുവരി 26ന് സിസോദിയയെ അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് അഞ്ചുദിവസത്തെ സി.ബി.ഐ കസ്റ്റഡിയിൽ വിടുകയായിരുന്നു.

ഡൽഹി റോസ് അവന്യൂ കോടതിയെയാണ് സിസോദിയ സമീപിച്ചത്. നേരത്തെ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ വിഷയത്തിൽ ഇടപെടാൻ കോടതി വിസമ്മതിക്കുകയായിരുന്നു. വിഷയത്തിൽ ​ൈഹകോടതിയെ സമുപിക്കുന്നതുപ്പെടെ മറ്റ് നിയമ വഴികൾ നേതടാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. 

Tags:    
News Summary - ‘No fruitful purpose': Manish Sisodia in bail plea, to be heard by court today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.