ചെ​ങ്കോട്ടയിൽ പാറേണ്ടത്​ ത്രിവർണ പതാക; വേറെ പതാക ഉയർത്തിയത്​ അംഗീകരിക്കാനാവില്ല -തരൂർ

ന്യൂഡൽഹി: ചെ​ങ്കോട്ടയിൽ കർഷകർ പതാക ഉയർത്തിയതിൽ പ്രതികരണവുമായി ശശി തരൂർ എം.പി. ചെ​ങ്കോട്ടയിലെ സംഭവങ്ങളെ ദൗർഭാഗ്യകരമെന്നാണ്​ തരൂർ വിശേഷിപ്പിച്ചത്​. ത്രിവർണ്ണ പതാകയല്ലാതെ മറ്റൊരു പതാകയും ചെ​ങ്കോട്ടയിൽ പറക്കരുതെന്ന്​ തരൂർ പറഞ്ഞു. തുടക്കം മുതൽ കർഷക സമരത്തെ പിന്തുണച്ചിരുന്നു. എന്നാൽ, ചെ​ങ്കോട്ടയിൽ പതാക ഉയർത്തിയ നടപടി അംഗീകരിക്കാനാവില്ലെന്ന്​ തരൂർ പറഞ്ഞു.

സമരത്തിനിടെ പൊലീസ്​ വെടിയേറ്റ്​ കർഷകൻ മരിച്ച സംഭവം അതീവ ദുഃഖകരമാണെന്ന്​ തരൂർ പറഞ്ഞു. അക്രമം ഒന്നിനും പരിഹാരമാവില്ല. ജനാധിപത്യ രീതികളിലൂടെയാണ്​ പ്രശ്​നങ്ങൾ പരി​ഹരിക്കേണ്ടതെന്നും തരൂർ വ്യക്​തമാക്കി.

ഡൽഹി അതിർത്തികളിൽ നിന്ന് കർഷകർ​ തുടങ്ങിയ ട്രാക്​ടർ പരേഡ്​ ചെ​ങ്കോട്ടയിലെത്തിയിരുന്നു. പിന്നീട്​ ചെ​ങ്കോട്ടയിൽ അവരുടെ പതാക ഉയർത്തുകയും ചെയ്​തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.