ദില്ലി: 2002ലെ ഡൽഹി കലാപത്തിന് ഗൂഡാലോചന നടത്തിയ കേസിൽ ജെ.എൻ.യു വിദ്യാർഥി ഉമർ ഖാലിദിന്‍റെ ജാമ്യാപേക്ഷ ഡൽഹി ഹൈകോടതി തള്ളി. ഉമർ ഉൾപ്പെടെ ഒമ്പതു പേർക്കാണ് കോടതി ജാമ്യം നൽകാൻ വിസമ്മതിച്ചത് . ജസ്റ്റിസുമാരായ നവീൻ ചൗള, ശലീന്ദർ കൗർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റേതാണ് തീരുമാനം. യു.എ.പി.എ ചുമത്തിയ കേസിലെ ജാമ്യ ഹരജിയാണ് തള്ളിയത്.
2020ലാണ് ഇവർ അറസ്റ്റിലാകുന്നത്. 5 വർഷത്തിനുശേഷമാണ് ഷർജീൽ ഇമാം അടക്കം എട്ട് പേരുടെ ജാമ്യാപേക്ഷയിൽ വിധി വരുന്നത്. വിചാരണക്കോടതി ജാമ്യം തള്ളിയതിനെതുടർന്ന് ഇവർ അപ്പീൽ നൽകിയിരുന്നു. ഉമറിനും ഷർജീലിനും പുറമെ മുഹമ്മദ് സലീം ഖാൻ, ഷിഫ ഉർ റഹമാൻ, അത്തർ ഖാൻ, മീരാൻ ഹൈദർ, ശദബ് അഹമദ് അബ്ദുൽ ഖാലിദ് സൈഫി, ഗുൽഫിഷ ഫാത്തിമ എന്നിവരുടെ ജാമ്യ ഹരജികളാണ് തള്ളിയത്.
ഇാമാം,ഉമർ ഖാലിദ് എന്നിവരുടെ ജാമ്യ ഹരജികൾ 2022 മുതൽ പരിഗണിക്കാതെ മാറ്റി വെച്ചിരിക്കുകയായിരുന്നു. വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് ഇവർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചു. നേരത്തെ തസ്ലീം അഹമദിന്‍റെ ജാമ്യാപേക്ഷയും ഇതേ കേസിൽ ഹൈകോടതി തള്ളിയിരുന്നു.
2020 ജനുവരി 28നാണ് സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിൽ ദേശവിരുദ്ധ പ്രസംഗം നടത്തിയെന്ന കേസിൽ ഷർജീൽ ഇമാം അറസ്റ്റിലാകുന്നത്. അതേ വർഷം ഫെബ്രുവരിയിൽ ദില്ലി കലാപത്തിന് ആഹ്വാനം ചെയ്ത് പ്രസംഗിച്ചതിന് ഉമർ ഖാലിദിനെതിരെ പോലീസ് കേസെടുത്തു. 2020ൽ ജാമിയ മിലിയ പ്രസംഗ കേസിൽ ഷർജീൽ ഇമാമിന് ജാമ്യം ലഭിച്ചെങ്കിലും യു.എ.പി.എ കേസിൽ ജയിലിൽ തുടർന്നു. ഇതിനോടകം പല തവണ ജാമ്യത്തിനായി ഇവർ കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.