ഡൽഹിയിൽ എ.എ.പിയുമായി സഖ്യമില്ലെന്ന് സൂചന നൽകി​ കോൺഗ്രസ്​

​ന്യൂഡൽഹി: ലോക്​സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​-ആം ആദ്​മി സഖ്യമുണ്ടാവില്ലെന്ന്​ സൂചന. സഖ്യമുണ്ടാവില്ലെന്ന വി വരം കോൺ​ഗ്രസ്​ അധ്യക്ഷൻ പി.സി.സി പ്രസിഡൻറ്​ ഷീലാ ദീക്ഷിതിനെ അറിയിച്ചുവെന്നാണ്​ റിപ്പോർട്ട്​. പി.സി ചാക്കോ, കെ.സി വേണുഗോപാൽ തുടങ്ങിയവരുമായി നടത്തിയ ചർച്ചക്കൊടുവിലാണ്​ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായതെന്നാണ്​ സൂചന.

ഷീലാ ദീക്ഷിതിൻെറ വസതിയിൽ ശനിയാഴ്​ച അർധരാത്രിയും സഖ്യം സംബന്ധിച്ച്​ കൂടിയാലോചനകൾ നടന്നിരുന്നു. ആം ആദ്​മിയുമായി സഖ്യമില്ലെന്ന്​ അറിയിച്ച്​ കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ന്​ ഉണ്ടാവുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ഡൽഹിയിൽ ആം ആദ്​മിയുമായുള്ള സഖ്യം ദീർഘകാല അടിസ്ഥാനത്തിൽ പാർട്ടിക്ക്​ തിരിച്ചടിയുണ്ടാക്കുമെന്ന്​ ഷീലാ ദീക്ഷിത്​ രാഹുൽ ഗാന്ധിയേയും സോണിയയേയും അറിയിച്ചിരുന്നു.

സഖ്യമുണ്ടാവില്ലെന്ന്​ ഉറപ്പായതോടെ ഡൽഹിയിലെ ഏഴ്​ ലോക്​സഭ സീറ്റുകളിലേക്കുമുള്ള സ്ഥാനാർഥികളെ കോൺഗ്രസ്​ നിശ്​ചയിച്ചുവെന്നാണ്​ റിപ്പോർട്ടുകൾ. നേരത്തെ ഇരു പാർട്ടികളുമായി സഖ്യം സംബന്ധിച്ച്​ എൻ.സി.പി അധ്യക്ഷൻ ശരത്​ പവാർ ചർച്ച നടത്തിയിരുന്നു.

Tags:    
News Summary - No Alliance With AAP, Rahul Gandhi's Decision-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.