നീറ്റ ജലാറ്റിൻ കമ്പനിയുടെ സ്​റ്റേ ആവശ്യം ഹരിത ട്രൈബ്യൂണൽ തള്ളി

ചെന്നൈ: കർശന ഉപാധികളിൽ ആറെണ്ണം റദ്ദാക്കണമെന്ന തൃശൂർ കാതിക്കുടത്തെ നീറ്റ ജലാറ്റിൻ കമ്പനിയുടെ ആവശ്യം ഹരിത ട്രൈബ്യൂണൽ തള്ളി. പുഴയിലേക്ക് ഒഴുക്കുന്ന രാസപദാർഥങ്ങളുടെ അളവ് മലിനീകരണ നിയന്ത്രണ ചട്ടങ്ങൾക്ക് വിധേയമായിരിക്കുക,  ചാലക്കുടിപ്പുഴയുടെ അടിത്തട്ടിൽ കമ്പനി സ്ഥാപിച്ച മാലിന്യ പൈപ്പുകൾ ജലനിരപ്പിന് മുകളിലേക്ക് ഉയർത്തുക, പുഴയിലേക്ക് മലിനജലം ഒഴുക്കുന്നതി​െൻറ താഴ്ഭാഗത്തുനിന്ന് കമ്പനിയിലേക്ക് വെള്ളം എടുക്കുക തുടങ്ങിയ നിർദേശങ്ങൾ റദ്ദ് ചെയ്യണമെന്ന ആവശ്യമാണ് ജസ്റ്റിസ് ശശിധരൻ നമ്പ്യാർ, വിദഗ്ധ സമിതി അംഗം േഡാ. പി.എസ്. റാവു എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.

കമ്പനി പ്രവർത്തിപ്പിക്കാൻ ഇവ ഉൾപ്പെടെ 25 ഇന കർശന നിർദേശങ്ങൾ കഴിഞ്ഞ ഫെബ്രുവരി 27ന് ഇതേ ബെഞ്ച് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഇൗ മൂന്ന് ഇന ആവശ്യങ്ങൾ മാത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് നീറ്റ ജലാറ്റിൻ കമ്പനി റിവ്യൂ പെറ്റീഷൻ നൽകിയത്.
അതേസമയം, കമ്പനിയുടെ ഹരജിയിൽ എതിർകക്ഷികളും  നാട്ടുകാരുമായ ലോഹിദാസൻ, വി.ആർ. ബാബു, േത്രസ്യാമ്മ മാത്യു എന്നിവർക്ക് നോട്ടീസ് അയക്കാൻ കോടതി നിർദേശിച്ചു. കേസ് മേയ് 30ന് പരിഗണിക്കും.

കമ്പനി പ്രവർത്തിക്കണമെങ്കിൽ  ഉപാധികൾ പാലിക്കണമെന്ന്  വിധിയിൽ ൈട്രബ്യൂണൽ  നിർദേശിച്ചിരുന്നു. ഉപാധികൾ ഘട്ടംഘട്ടമായി നടപ്പാക്കിയാൽ മതിയെന്നും  ചാലക്കുടിപ്പുഴ കുടിവെള്ള േസ്രാതസ്സാണെന്ന കാര്യം കമ്പനി മറക്കരുതെന്നും  ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.

 

Tags:    
News Summary - nitta gelatin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.