റാഞ്ചി: രാജ്യത്ത് വീണ്ടും വിദ്യാർഥി ആത്മഹത്യ. ജംഷഡ്പൂരിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി)യിലെ വിദ്യാർഥിയാണ് വിഷാദവും പരീക്ഷ സമ്മർദവും മൂലം ആത്മഹത്യ ചെയ്തത്. രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായ ദിവ്യാൻഷു ഗാന്ധിയാണ് മരിച്ചത്.
ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വിദ്യാർഥിയുടെ ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു. റാഞ്ചിയിൽ നിന്നുള്ള കുടുംബം കഴിഞ്ഞ ആറ് മാസമായി ദിവ്യാൻഷുവിനൊപ്പമാണ് താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ മാനസികാരോഗ്യം വഷളായതിനെ തുടർന്നാണ് കുടുംബം ഒപ്പം താമസിക്കാനെത്തിയതെന്നും ദിവ്യാൻഷുവിന്‍റെ പിതാവ് ബ്രിജ് കിഷോർ, സംഭവം നടക്കുമ്പോൾ ജംഷഡ്പൂരിൽ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.
പരീക്ഷ സമ്മർദം വിദ്യാർഥിയെ വളരെയധികം അസ്വസ്ഥനാക്കിയിരുന്നുവെന്നും രണ്ടാം സെമസ്റ്ററിൽ മൂന്ന് പരീക്ഷകൾ നഷ്ടപ്പെട്ടുവെന്ന് മാതാപിതാക്കൾ അറിയിച്ചതായും ആർ.ഐ.ടി പൊലീസ് സ്റ്റേഷൻ ഓഫിസർ ഇൻ ചാർജ് വിനയ് കുമാർ പറഞ്ഞു. ദിവ്യാൻഷു മുമ്പും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
റാഞ്ചിയിലെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സക്ക് ശേഷം അദ്ദേഹം മരുന്നുകളുടെ ഉപയോഗത്തിലായിരുന്നു. എന്നാൽ കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം മരുന്നുകൾ കഴിക്കുന്നത് നിർത്തിയിരുന്നെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോൾ ‘ദിശ’ ഹെൽപ്പ് ലൈനിൽ വിളിക്കുക.Toll free helpline number: 1056, 0471-2552056)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.