Posted On
date_range Updated On
date_range നിപ: ഡൽഹിയിൽ ജാഗ്രത നിർദേശം
ന്യൂഡൽഹി: കേരളത്തിൽ നിപ വൈറസ് ബാധിച്ച് നിരവധി പേർ മരിച്ച സാഹചര്യത്തിൽ ഡൽഹിയിലും ജാഗത്ര നിർദേശം. വടക്കൻ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നതടക്കമുള്ള മുന്നറിയിപ്പ് നൽകിയ ഡൽഹി ആരോഗ്യ വകുപ്പ് സംസ്ഥാനത്ത് ആർക്കും നിപ വൈറസ് ബാധിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
വവ്വാലോ മറ്റു ജന്തുക്കളൊ കടിച്ചതെന്ന് സംശയിക്കുന്ന പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കരുത്. പച്ചക്കറികളും പഴങ്ങളും വാങ്ങി തിരികെയെത്തിയാൽ കൈ സോപ്പിട്ടു കഴുകുക, പുറത്തുനിന്ന് ജ്യൂസ്, മറ്റു പാനീയങ്ങൾ കുടിക്കാതിരിക്കുക എന്നീ നിർദേശങ്ങളാണ് ആരോഗ്യവകുപ്പ് നൽകിയിട്ടുള്ളത്.
വേനലവധിക്ക് നാട്ടിൽ പോയിവന്ന മലയാളി നഴ്സുമാരെ വിശദ പരിശോധനക്കുശേഷമാണ് ജോലിയിൽ പ്രവേശിപ്പിച്ചത്. സംസ്ഥാനത്തെ വവ്വാലുകളെ നിരീക്ഷിക്കാൻ വന്യജീവി വകുപ്പിനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.