ബംഗളൂരു: ബന്ദിപ്പൂർ, നാഗർഹോളെ കടുവ സേങ്കതങ്ങളിലെ രാത്രിയാത്ര നിരോധനത്തിെൻറ ചുവടുപിടിച്ച് കർണാടകയിലെ രണ്ട് വന്യജീവി സേങ്കതങ്ങളിൽക്കൂടി രാത്രിയാത്രക്ക് വിലക്ക് ഏർപ്പെടുത്താൻ നീക്കം. കൊല്ലഗൽ-സത്യമംഗലം സംസ്ഥാന പാത 38 കടന്നുപോകുന്ന എം.എം ഹിൽസ്, മേക്കദത്തു വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡ് കടന്നുപോകുന്ന കാവേരി വന്യജീവി സേങ്കതം എന്നിവിടങ്ങളിൽ വിലക്കേർപ്പെടുത്താനാണ് കർണാടക വനംവകുപ്പ് ശ്രമം. ബന്ദിപ്പൂരിൽ രാത്രികാല യാത്രനിരോധനം ഏർപ്പെടുത്തിയ ശേഷം വാഹനമിടിച്ചു ചാവുന്ന വന്യജീവികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുവന്നതായി വനംവകുപ്പ് കണക്കുകൾ പുറത്തുവിട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് എം.എം ഹിൽസ്, കാവേരി വന്യജീവി സേങ്കതങ്ങളിൽ വാഹനങ്ങളുടെ രാത്രിസഞ്ചാരം തടയാനൊരുങ്ങുന്നത്.
അപകടങ്ങൾ കുറക്കാൻ കഴിഞ്ഞമാസം വനപാതകളിലെ സ്വകാര്യ വാഹനങ്ങളുടെ വേഗം മണിക്കൂറിൽ 30 കിലോമീറ്ററായി വനംവകുപ്പ് നിജപ്പെടുത്തിയിരുന്നു. എം.എം ഹിൽസ്, കാവേരി വന്യജീവി സേങ്കതങ്ങളിൽ രാത്രിയാത്ര നിരോധിക്കാനുള്ള വനംവകുപ്പിെൻറ നീക്കത്തെ പരിസ്ഥിതി സംഘടനകൾ സ്വാഗതംചെയ്തിട്ടുണ്ട്്. രണ്ട് വന്യജീവി സേങ്കതത്തിലും പാതകളിൽ ആവശ്യമായ മുന്നറിയിപ്പ് ബോർഡുകളും പകൽ സമയങ്ങളിൽ വാഹനങ്ങളുടെ വേഗം കുറക്കാൻ സ്പീഡ് ബ്രേക്കറുകളും സ്ഥാപിക്കും. ഇരു സേങ്കതങ്ങളിലുമായി 30ഒാളം ഗ്രാമങ്ങളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.